റിയാദ്: ഇറാൻ പ്രസിഡൻറ് ഇബ്രാഹിം റൈസി ആദ്യമായി സൗദി അറേബ്യയിൽ. ഗസ്സ വിഷയത്തിൽ ചേർന്ന അറബ്-ഇസ്ലാമിക് അസാധാരണ ഉച്ചകോടിയിൽ പങ്കെടുക്കാനാണ് അദ്ദേഹത്തിന്റെ വരവ്. റിയാദിൽ ഊഷ്മള വരവേൽപ്പാണ് കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെ നേതൃത്വത്തിൽ നൽകിയത്.
ഒരു ഇറാനിയൻ രാഷ്ട്രത്തലവൻ സൗദിയിലെത്തുന്നത് 11 വർഷത്തിന് ശേഷമാണ്. നീണ്ടകാലത്തെ അകൽച്ചക്ക് ശേഷം ഏതാനും മാസം മുമ്പാണ് ഇരുരാജ്യങ്ങളും വീണ്ടും അടുത്തതും ബന്ധം ഊഷ്മളമായതും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു