ലോകത്ത് ഏറ്റവും അധികം ആളുകൾ ഉപയോഗിക്കുന്ന മെസേജിംഗ് പ്ലാറ്റ്ഫോമാണ് വാട്സ്ആപ്പ്. മറ്റ് പ്ലാറ്റ്ഫോമുകളെ അപേക്ഷിച്ച് കനത്ത സുരക്ഷയാണ് വാട്സ്ആപ്പ് നൽകുന്നത്. കൂടാതെ, സേവനങ്ങൾക്ക് തടസ്സം സൃഷ്ടിക്കുന്ന തരത്തിൽ യാതൊരു പരസ്യവും വാട്സ്ആപ്പിൽ പ്രത്യക്ഷപ്പെടാറില്ല.
എന്നാൽ, ഉപഭോക്താക്കൾക്ക് നിരാശ നൽകുന്ന വാർത്ത പങ്കുവെച്ചിരിക്കുകയാണ് വാട്സ്ആപ്പ് മേധാവിയായ വിൽ കാത്കാർട്ട്. എക്കാലവും വാട്സ്ആപ്പിന് ഒരു പരസ്യ രഹിത പ്ലാറ്റ്ഫോമായി തുടരാൻ കഴിയില്ല എന്നാണ് വിൽ കാത്കാർട്ട് അറിയിച്ചിരിക്കുന്നത്.
വാട്സ്ആപ്പിനെ വാണിജ്യാടിസ്ഥാനത്തിൽ ഉപയോഗിക്കുക എന്ന നയത്തിന്റെ ഭാഗമായാണ് പരസ്യങ്ങൾ പ്രദർശിപ്പിക്കാനുള്ള തീരുമാനത്തിലേക്ക് കമ്പനി എത്തിയത്. പ്രധാന ചാറ്റ് വിൻഡോയിൽ പരസ്യങ്ങൾ പ്രദർശിപ്പിക്കല്ലെന്ന് വാട്സ്ആപ്പ് വ്യക്തമാക്കിയിട്ടുണ്ട്. വാട്സ്ആപ്പിലെ മറ്റ് ഇടങ്ങളിൽ പരസ്യങ്ങൾ വന്നേക്കാമെന്ന് സൂചനയാണ് കാത്കാർട്ട് നൽകുന്നത്.
വർഷങ്ങൾക്കു മുൻപ് തന്നെ വാട്സ്ആപ്പിൽ പരസ്യങ്ങൾ അവതരിപ്പിക്കുമെന്ന് റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു. അത്തരത്തിലുള്ള റിപ്പോർട്ടുകളെ പലതവണ വാട്സ്ആപ്പ് തള്ളിയിട്ടുണ്ട്. എന്നാൽ, ഇത്തവണ വാട്സ്ആപ്പ് മേധാവി തന്നെയാണ് ഔദ്യോഗിക പ്രതികരണം നടത്തിയിട്ടുള്ളത്. വാട്സ്ആപ്പിൽ പരസ്യങ്ങൾ എത്തുന്നതിന് ഉപഭോക്താക്കൾ വലിയ രീതിയിലുള്ള എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു