തിരുവനന്തപുരം: റേഷന്‍ കടകളിലെ ഇ- പോസ് മെഷീനിലെ ആധാര്‍ സ്ഥിരീകരണത്തിന് സഹായിക്കുന്ന ഐടി മിഷന് ഡാറ്റ സെന്ററിലെ എയുഎ സെര്‍വറില്‍ ഉണ്ടായ തകരാര്‍ പരിഹരിച്ചതായി ഭക്ഷ്യമന്ത്രി ജി ആര് അനില്‍. ശനിയാഴ്ച മുതല്‍ റേഷന്‍ കടകള്‍ സാധാരണ നിലയില്‍ പ്രവര്‍ത്തിക്കുമെന്നും മന്ത്രി അറിയിച്ചു.
read also വരും മണിക്കൂറിൽ എറണാകുളം ജില്ലയിൽ ശക്തമായ മഴ: കാലാവസ്ഥ വകുപ്പിന്റെ പ്രത്യേക അറിയിപ്പ്
വെള്ളിയാഴ്ച ഇ- പോസ് മെഷീന് പണിമുടക്കിയതിനാല്‍ സംസ്ഥാനത്ത് റേഷന്‍ വിതരണം മുടങ്ങിയിരുന്നു. രാവിലെ കട തുറന്ന വ്യാപാരികള്‍ക്ക് ലോഗിന്‍ ചെയ്യാനായില്ല. രണ്ടും മൂന്നും തവണ ഇ- പോസ് സ്കാനറില്‍ കൈവിരല്‍ പതിച്ചിട്ടും ലോഗിന്‍ ചെയ്യാന്‍ കഴിയാതെ സ്വന്തം കടയുടെ പാസ് കോഡ് നമ്പര്‍ ഉപയോഗിച്ചാണ് പലരും കടകള്‍ തുറന്നത്. ഉച്ചയ്ക്ക്് ശേഷം ഭക്ഷ്യമന്ത്രിയുടെ ഓഫീസ് റേഷന്‍ കടകള്‍ക്ക് അവധിയും നല്‍കിയിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു