അന്തരിച്ച നടനും മിമിക്രി താരവുമായ കലാഭവൻ ഹനീഫിനെ അവസാനമായി കാണാനെത്തി മമ്മൂട്ടി. ഇന്നലെ രാത്രിയിൽ മട്ടാഞ്ചേരിയിലെ ഹനീഫിന്റെ വസതിയിലാണ് മമ്മൂട്ടി എത്തിയത്. ഹനീഫിന്റെ മകനെ കെട്ടിപിടിച്ച് ആശ്വസിപ്പിക്കുകയും ചെയ്തു.
നടൻ പിഷാരടി, ആന്റോ ജോസഫ് തുടങ്ങിയവരും മമ്മൂട്ടിക്കൊപ്പമുണ്ടായിരുന്നു. പ്രിയതാരത്തിന് ആദരാഞ്ജലി അർപ്പിക്കാനായി മലയാള സിനിമയിലെ നിരവധി പ്രമുഖരാണ് എത്തിയത്. ഷെയിൻ നിഗം, അബു സലി, ദിലീപ്, സൗബിൻ തുടങ്ങിയ നിരവധി താരങ്ങളാണ് ഹനീഫിനെ അവസാനമായി കാണാനെത്തിയത്.
കലാഭവന്‍ ഹനീഫിന്റെ സംസ്‌കാരം ഇന്ന് നടക്കും. രാവിലെ 11.30ന് മട്ടഞ്ചേരി ചെമ്പട്ട് പള്ളി ഖബര്‍സ്ഥാനിലാണ് ഖബറടക്കം നടക്കുക. രാവിലെ ഒമ്പത് മണി മുതല്‍ എറണാകുളം ശാന്തി മഹല്ലില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെയ്ക്കും. ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഹനീഫിന്റെ മരണം ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു. മിമിക്രിയിലൂടെ ബിഗ് സ്‌ക്രീനില്‍ എത്തിയ ഹനീഫ്, ചെപ്പ് കിലുക്കണ ചങ്ങാതി എന്ന ചിത്രത്തിലൂടെ ആണ് സിനിമിയില്‍ എത്തുന്നത്. പിന്നീട് ഒട്ടനവധി സിനിമകളില്‍ കോമഡി വേഷങ്ങളില്‍ എത്തി തിളങ്ങിയിട്ടുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു