തിരുവനന്തപുരം: മന്ത്രിസഭയുടെ പുനഃസംഘടന മുൻ നിശ്ചയിച്ച പോലെ നടക്കുമെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ. കെ.ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരാകുമെന്നും അദ്ദേഹം പറഞ്ഞു.
ഗണേഷ് കുമാറിന് മന്ത്രിയാകാൻ തടസമില്ല. വിചാരണ നേരിടുന്നത് കൊണ്ട് മാത്രം ഗണേഷ് കുറ്റക്കാരനാകില്ല. കുറ്റം ആരോപിക്കുന്നത് തന്നെ വസ്തുതാപരമായിട്ടല്ല. രാജ്യത്തെ പല മന്ത്രിമാരും ഇ.ഡിയുടെ നിരീക്ഷണത്തിൽ ജയിലിലുണ്ട്.
read also കളമശേരി സ്‌ഫോടന കേസ്: മാര്‍ട്ടിനുമായി തെളിവെടുപ്പ് ഇന്നും തുടരും
കുറ്റം ആരോപിക്കപ്പെട്ടത് കൊണ്ട് ആരും കുറ്റവാളിയാകില്ലെന്നും ജയരാജൻ വ്യക്തമാക്കി.നവകേരള സദസിന് മുമ്പ് മാറ്റം വേണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. ധാരണ പ്രകാരം നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു എന്നാണ് കേരള കോൺഗ്രസ് ബി നൽകിയ കത്തിലുള്ളതെന്നും ഇ.പി. ജയരാജൻ വ്യക്തമാക്കി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു