കൊച്ചി: യുടിഐ ലാര്‍ജ് & മിഡ്ക്യാപ് ഫണ്ട് കൈകാര്യം ചെയ്യുന്ന ആകെ ആസ്തികള്‍ 1980 കോടി രൂപ കവിഞ്ഞതായി 2023 ഒക്ടോബര്‍ 31-ലെ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. പദ്ധതിയുടെ നിക്ഷേപങ്ങളില്‍ 52 ശതമാനം ലാര്‍ജ് ക്യാപ് ഓഹരികളിലും 41 ശതമാനം മിഡ്ക്യാപ് ഓഹരികളിലും ശേഷിക്കുന്നത് സ്മോള്‍ ക്യാപ് ഓഹരികളിലുമാണെന്ന് ഒക്ടോബര്‍ 31-ലെ കണക്കുകള്‍ വ്യക്തമാക്കുന്നു.
എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഇന്‍ഫോസിസ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഫെഡറല്‍ ബാങ്ക്, എല്‍ & ടി, ഐടിസി, മഹീന്ദ്ര & മഹീന്ദ്ര, എച്ച്സിഎല്‍ ടെക്നോളജീസ്, മാക്സ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് എന്നിവയിലാണ് ഏറ്റവും കൂടുതല്‍ നിക്ഷേപമുള്ളത്. ഇത് ആകെ നിക്ഷേപങ്ങളുടെ 36 ശതമാനം വരും.
ലാര്‍ജ് ക്യാപ്, മിഡ്ക്യാപ് ഓഹരികളുമായി മൂല്യത്തിന്‍റെ അടിസ്ഥാനത്തില്‍ നിക്ഷേപം നടത്തി ദീര്‍ഘകാലത്തേക്ക് തങ്ങളുടെ മുഖ്യ ഓഹരി നിക്ഷേപം കെട്ടിപ്പടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനുയോജ്യമായ പദ്ധതിയായാണ് യുടിഐ ലാര്‍ജ് & മിഡ്ക്യാപ് ഫണ്ടിനെ കണക്കാക്കുന്നത്. 2009-ലാണ് ഈ പദ്ധതി ആരംഭിച്ചത്.