ന്യൂഡല്‍ഹി: നവംബര്‍ 19-ന് എയര്‍ഇന്ത്യ വിമാനങ്ങള്‍ക്കെതിരേയും, ഡല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തിനെതിരേയും ആക്രമണം ഉണ്ടായേക്കുമെന്ന ഖലിസ്താന്‍ വിഘടനവാദി നേതാവ് ഗുര്‍പത്വന്ത് സിങ് പന്നുനിന്റെ ഭീഷണി സന്ദേശം ലഭിച്ചതിനാല്‍ ഡല്‍ഹി വിമാനത്താവളത്തില്‍ സന്ദര്‍ശക പാസ് അനുവദിക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. ഡല്‍ഹി, പഞ്ചാബ് വിമാനത്താവളങ്ങള്‍ക്ക് സുരക്ഷാനിര്‍ദേശങ്ങളുമായി ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി (ബി.സി.എ.എസ്.) മുന്പോട്ട് വന്നിട്ടുണ്ട്. പഞ്ചാബില്‍ എല്ലാ എയര്‍ഇന്ത്യ വിമാനങ്ങളിലും ബോര്‍ഡിങ്ങിന് മുമ്പായി സുരക്ഷാപരിശോധന കര്‍ശനമാക്കാനും നിര്‍ദേശമുണ്ട്.
ഇന്ത്യയില്‍ ഉടനീളം വിമാനത്താവളം, എയര്‍സ്ട്രിപ്പ്, എയര്‍ഫീല്‍ഡ്, എയര്‍ഫോഴ്സ് സ്റ്റേഷന്, ഹെലിപാഡ്, ഫ്ളൈങ് സ്കൂളുകള്‍, ഏവിയേഷന്‍ ട്രെയ്നിങ് കേന്ദ്രങ്ങള്‍ എന്നിവയ്ക്കെതിരെ സുരക്ഷാ ഭീഷണിയുള്ള പശ്ചാത്തലത്തിലാണ് നിര്‍ദേശമെന്ന് സര്‍ക്കുലറില്‍ പറയുന്നു. എയര്‍ഇന്ത്യ വിമാനങ്ങള്‍ക്ക് സുരക്ഷ വര്‍ധിപ്പിക്കാനും ഭീഷണി സന്ദേശം പുറത്തിറക്കിയ വിഘടനവാദിക്കെതിരെ നടപടി എടുക്കാനും കാനഡയോട് ഇന്ത്യ ആവശ്യപ്പെട്ടു.
ഡല്‍ഹിയില്‍ നിന്നും, പഞ്ചാബില്‍ നിന്നും വിമാനയാത്ര നടത്തുന്ന യാത്രക്കാര്‍ക്ക് അധിക സുരക്ഷാ പരിശോധനകളുണ്ടാവും. യാത്രക്കാരേയും കൈവശമുള്ള ലഗേജുകളേയും പ്രാഥമിക സുരക്ഷാപരിശോധനയ്ക്ക് പുറമേ മറ്റൊരു പരിശോധനയ്ക്ക് കൂടെ വിധേയമാക്കും. നവംബര്‍ 30 വരെയാണ് ഡല്‍ഹി വിമാനത്താവളത്തിലെ സന്ദര്‍ശകപാസുകള്‍ അനുവദിക്കുന്നതിുള്ള നിയന്ത്രണം. എന്നാല്‍, സര്‍ക്കാരുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ക്ക് ഇളവുകള്‍ ലഭിച്ചേക്കും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു