ബെംഗളുരു: നാസ്‌കോമുമായി സഹകരിച്ച് ഇന്ത്യയിലെ പ്രമുഖ സ്വകാര്യ ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനിയായ ഐസിഐസിഐ ലൊംബാര്‍ഡ് ‘ഡിജിറ്റലൈസിങ് ഇന്‍ഷുറന്‍സ്: ഇന്ത്യ എന്‍ഡ്-കണ്‍സ്യൂമര്‍ പെര്‍സ്‌പെക്ടീവ്’ എന്നപേരില്‍ ഒരു ഗവേഷണ റിപ്പോര്‍ട്ട് പുറത്തിറക്കി. ഫ്യൂച്വര്‍ ഫോര്‍ജ് 2023-ന്റെ ഭാഗമായി സമാരംഭിച്ച റിപ്പോര്‍ട്ട്, ഇന്‍ഷുറന്‍സ് ഇക്കോസിസ്റ്റത്തിലെ സാങ്കേതിക സംയോജനം-അനുയോജ്യമായ ഇന്‍ഷുറന്‍സ് ഉത്പന്നങ്ങളുടെ സൃഷ്ടി മുതല്‍ ഉപഭോക്താക്കള്‍ അവരുടെ പോളിസികള്‍ കണ്ടെത്തുകയും വാങ്ങുകയും നിയന്ത്രിക്കുകയും ചെയ്യുന്ന രീതികള്‍വരെ-മുതല്‍ ഇന്ത്യയിലെ ഇന്‍ഷുറന്‍സിന്റെ ഭാവിയെ രൂപപ്പെടുത്തുന്ന ട്രെന്‍ഡുകളും ഷിഫ്റ്റുകളും ഉയര്‍ത്തിക്കാട്ടുന്നു.
ഇന്ത്യയിലെ മൊത്തം ഇന്‍ഷുറന്‍സ് വിപണയിലെന്ന നിലയില്‍ 2028 മുതല്‍ ശരാശരി 8.40 വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. സമാന കാലയളവിലെ ആഗോള ശരാശരി 2.4 ശതമാനംമാത്രമാണ്. നോണ്‍ ലൈഫ് ഇന്‍ഷുറന്‍സാകട്ടെ 15 ശതമാനം മുതല്‍ 20 ശതമാനംവരെ വളര്‍ച്ച കൈവരിച്ച് 2022 സാമ്പത്തിക വര്‍ഷത്തില്‍ ലൈഫ് ഇന്‍ഷുറന്‍സിനെ മറികടക്കുകയും ചെയ്തു. ഈ വളര്‍ച്ചക്കുപിന്നില്‍ സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികളുടെ ഇടപെടല്‍ ശ്രദ്ധേയമാണ്. ഈ മേഖലയിലെ ടെക്‌നോളജി നിക്ഷേപവും ഗണ്യമായി വര്‍ധിച്ചു. ഉപഭോക്താക്കള്‍ക്ക് മികച്ചതും താങ്ങാവുന്നതുമായ സേവനം ഇതിലൂടെ ലഭ്യമായി.
റിപ്പോര്‍ട്ട് അനുസരിച്ച്, ഇന്ത്യന്‍ ഇന്‍ഷുര്‍ടെക് സ്റ്റാര്‍ട്ടപ്പുകള്‍ 2018 മുതല്‍ 2.6 ബില്യണ്‍ ഫണ്ടിങ് വിജയകമായി നേടി. ഈ നിക്ഷേപത്തില്‍ 90ശതമാനത്തോളവും എന്‍ഡ് ടു എന്‍ഡ് ഇന്‍ഷുര്‍ടെക് കമ്പനികള്‍ക്കാണ്. വന്‍തോതിലുള്ള ഫണ്ടിങ് ഇന്ത്യയിലെ വിവിധ നോണ്‍ ലൈഫ് ഇന്‍ഷുറന്‍സ് ഉത്പന്നങ്ങളെക്കുറിച്ചുള്ള അവബോധം ഗണ്യമായി വര്‍ധിപ്പിച്ചു. റിപ്പോര്‍ട്ട് അനുസരിച്ച്, ഇന്ത്യയുടെ ഇന്‍ഷുര്‍ടെക് ഡൊമെയ്‌നിലെ ഏഴ് യുണികോണുകളില്‍ ആറെണ്ണം ബി2സി മേഖലയിലെ നിര്‍ണായകമായ പ്രശ്‌നത്തെ അഭിസംബോധന ചെയ്യുന്നവയാണ്.
യുപിഐയുടെ വിജയത്തില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഇന്ത്യയുടെ ടെക് സ്റ്റാക്ക് സമീപനത്തില്‍ ഡിജിറ്റല്‍ ഇന്ത്യ മിഷനും സ്റ്റാന്‍ഡേര്‍ഡൈസേഷനും അടുത്ത 5-7 വര്‍ഷത്തിനുള്ളില്‍ ഇന്‍ഷുറന്‍സ് വിപണിയുടെ ദ്രുതഗതിയിലുള്ള വളര്‍ച്ചയെ കൂടുതല്‍ സഹായിക്കും.
ഇന്ത്യയിലെ ഡിജിറ്റല്‍ ഇന്‍ഷുറന്‍സ്
വര്‍ധിച്ചുവരുന്ന ഡിജിറ്റല്‍ ഉപയോഗം, ഡാറ്റ സ്വകാര്യത, മാനുഷിക മാര്‍ഗനിര്‍ദേശം, വിശ്വസനീയമായ ഓണ്‍ലൈന്‍ സേവനങ്ങള്‍ എന്നിവ പുതിയകാലത്തെ സാങ്കേതിക പരിഹാരങ്ങളേക്കാള്‍ ഉപഭോക്താക്കള്‍ മുന്‍തുക്കം നല്‍കുന്നതായി റിപ്പോര്‍ട്ട് പറയുന്നു. ഉപഭോക്തൃ മുന്‍ഗണനകള്‍ ലളിതമായി മനസിലാക്കുന്നതിനും സുതാര്യവും വിശ്വസനീയവും വ്യക്തിഗതമാക്കിയതുമായ സേവനങ്ങള്‍ കേന്ദ്രകീരിച്ചായിരിക്കും ഭാവിയില്‍ ഡിജിറ്റല്‍ ഇന്‍ഷുറന്‍സിന്റെ സാധ്യത. ഏഴു ദിവസവും 24 മണിക്കൂറുമുള്ള സേവനത്തോടൊപ്പം ഉപഭോക്തൃ സൗഹൃദ വെബ് ഇന്റര്‍ഫേസ്, മൊബൈല്‍ ആക്‌സസിബിലിറ്റി, മത്സരക്ഷമതയുള്ള പ്രീമിയം നിരക്കുകള്‍ എന്നിവയാകും ഇന്‍ഷുറന്‍സ് കമ്പനികളുടെ ഭാവിയെ നിര്‍വചിക്കുക.
നാസ്‌കോമിലെ സീനിയര്‍ വൈസ് പ്രസിഡന്റും ചിഫ് സ്ട്രാറ്റജി ഓഫീസറുമായ സംഗീത ഗുപ്ത പറയുന്നു: “ഇന്‍ഷുറന്‍സ് വ്യവസായം പരമ്പരാഗതമായി മുഖാമുഖ വില്പനയെയാണ് ആശ്രയിക്കുന്നത്. ഡിജിറ്റലൈസേഷന്റെ വരവോടെ ഇത് ഒരു ഹൈബ്രിഡ് മോഡല്‍ സമീപനത്തിലേക്ക് മാറിയിരിക്കുന്നു. മെഷീന്‍ ലേണിങ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഓട്ടോമേഷന്‍, ഡാറ്റ അനലിറ്റിക്‌സ് തുടങ്ങിയ സാങ്കേതിക വിദ്യകള്‍ ഇന്‍ഷുറന്‍സ് പ്രവര്‍ത്തനങ്ങളുടെ ഡിജിറ്റല്‍ പരിവര്‍ത്തനത്തില്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്”.
ഐസിഐസിഐ ലൊംബാര്‍ഡിലെ ടെക്‌നോളജി ആന്‍ഡ് ഹെല്‍ത്ത് യുഡബ്ല്യു ആന്‍ഡ് ക്ലെയിംസ് മേധാവി ഗിരീഷ് നായക് പ പറയുന്നു : “സമകാലിക ഇന്‍ഷുറന്‍സ് പരിസ്ഥിതിയില്‍ എ.ഐ, എംഎല്‍, ഡാറ്റ അനലിറ്റിക്‌സ്, ഡിജിറ്റല്‍ തുടങ്ങിയ അത്യാധുനിക സാങ്കേതികവിദ്യാകളുടെ സംയോജനം വ്യവസായ മുന്നേറ്റത്തെ ആഴത്തില്‍ പുനര്‍നിര്‍മിക്കുന്നു. പോളിസി പ്രൊവൈഡര്‍മാര്‍, ക്ലെയിം പേയര്‍മാര്‍ എന്നീനിലകളിലുണ്ടായ പരമ്പരാഗത റോളുകള്‍, ഡാറ്റാ അധിഷ്ഠിത ഉപഭോക്തൃ സാധ്യതകളിലേക്കും റിസ്‌ക് മാനേജുമെന്റ് തന്ത്രങ്ങളിലേക്കും പരിണമിച്ചു. വ്യക്തിഗത ആവശ്യങ്ങള്‍ക്ക് അനുയോജ്യമായ പോളിസികള്‍ വാഗ്ദാനം ചെയ്യുന്നതിനും ക്ലെയിമുകള്‍ വേഗത്തിലാക്കുന്നതിനും ഈ പരിവര്‍ത്തന സാങ്കേതികവിദ്യകള്‍ ഇന്‍ഷുറന്‍സ് കമ്പനികളെ പ്രാപ്തമാക്കുന്നു. അഭൂതപൂര്‍വമായ കാര്യക്ഷമത, ഉപഭോക്തൃ പെരുമാറ്റത്തിലെ അമൂല്യമായ ഉള്‍ക്കാഴ്ചകള്‍ നേടുകഎന്നിവയും ലക്ഷ്യമിടുന്നു. ഡിജിറ്റല്‍ അധിഷ്ഠിതമായ ഈ പരിണാമത്തില്‍, ഐസിഐസിഐ ലൊംബാര്‍ഡ്, ഒരു മുന്‍നിര ഇന്‍ഷുറന്‍സ് കമ്പനിയെന്ന നിലയില്‍, അപകടസാധ്യതകള്‍ ലഘൂകരിക്കുകമാത്രമല്ല അവസരങ്ങള്‍ സ്വീകരിക്കുകയും ചെയ്യുന്നു. ഇവിടെ ഡാറ്റയും ഉപഭോക്തൃകേന്ദ്രീകൃതയും പരമപ്രധാനമാണ്. ഉപഭോക്താക്കളുമായി ശാശ്വതമായ ആജീവനാന്ത ബന്ധങ്ങള്‍ കെട്ടിപ്പടുക്കുക, അവരുടെ ജീവിതം മെച്ചപ്പോടുത്തുകയും സംരക്ഷിക്കുകയും ചെയ്യുക, കൂടുതല്‍ സുരക്ഷിതവും ബന്ധിതവുമായ ഒരു ലോകത്തിലേക്ക് നയിക്കുക എന്നിവയാണ് ഡിജിറ്റലൈസേഷന്റെ ഈ കാലഘട്ടത്തില്‍ പ്രധാനം”.