തിരുവനന്തപുരം: ബസുകള്‍ക്കുള്‍പ്പടെയുള്ള ഹെവി വാഹനങ്ങൾക്കുള്ള ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നിയമങ്ങള്‍ കര്‍ശനമാക്കി മോട്ടോര്‍ വാഹന വകുപ്പ്. മുൻസീറ്റില്‍ സീറ്റ് ബെല്‍റ്റും ക്യാമറയുമില്ലാത്ത വാഹനങ്ങള്‍ക്ക് ഇനി ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കില്ല.
സ്വകാര്യ ബസുകള്‍ക്കുള്‍പ്പടെയുള്ള വാഹനങ്ങളുടെ നിയമങ്ങളാണ് ഇപ്പോള്‍ കര്‍ശനമാക്കിയിരിക്കുന്നത്. ആറ് ദിവസങ്ങളിലായി പരിശോധനയ്‌ക്കെത്തിയ നാന്നൂറിലധികം ബസുകളില്‍ 250 ലേറെ ബസുകള്‍ക്ക് ക്യാമറയും സീറ്റ് ബെല്‍റ്റുമില്ലാത്തതിനാല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാതെ തിരിച്ചയച്ചു.
read also രാജ്യത്തെ വിവിധ ബാങ്കുകളില്‍ അവകാശികളില്ലാതെ കെട്ടിക്കിടക്കുന്നത് 1.43 ലക്ഷം കോടി രൂപ
റോഡിലെ ദൃശ്യങ്ങളും ബസിനകത്തെ ദൃശ്യങ്ങളും കാണാനാകുന്ന തരത്തിലുള്ള ക്യാമറ സ്ഥാപിക്കാനുള്ള നിയമം നേരത്തെ തന്നെ നിലവിലുണ്ട്. നവംബര്‍ ഒന്ന് മുതല്‍ ഈ നിയമം കര്‍ശനമാക്കിയിരുന്നു. നിലവില്‍ സംസ്ഥാനത്തുള്ള 7000 ത്തിൽപരം സ്വകാര്യ ബസുകളില്‍ 1260 എണ്ണം മാത്രമാണ് ഇതുവരെ ക്യാമറ വച്ചിട്ടുള്ളത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
















