തിരുവനന്തപുരം: മാനവീയം വീഥിയിലെ നൈറ്റ് ലൈഫില്‍ വീണ്ടും സംഘര്‍ഷം. മദ്യപിച്ച് ഡാന്‍സ് ചെയ്ത സംഘം പൊലീസിന് നേര്‍ക്ക് കല്ലെറിഞ്ഞു. കല്ലേറില്‍ ഒരു സ്ത്രീയുടെ തലയ്ക്ക് പരിക്കേറ്റു.
ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു സംഭവം. കല്ലെറിഞ്ഞ സംഘത്തിലെ നാലുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഉച്ചഭാഷിണി ഉപയോഗം രാത്രി 12 മണിക്ക് പൊലിസ് നിർത്തിവെച്ചിരുന്നു. ഇതിന് പിന്നാലെ ഡാൻസ് കളിച്ച മദ്യപസംഘം കസേരകൾ തല്ലിത്തകർത്തു. പിന്നാലെയാണ് പൊലീസിന് നേരെ കല്ലെറിഞ്ഞത്.
read also വയനാട്ടില്‍ പൊലീസ്–മാവോയിസ്റ്റ് ഏറ്റുമുട്ടല്‍; 2 പേര് പിടിയില്‍;രക്ഷപെട്ടവര്‍ക്കായി തിരച്ചില്‍
കഴിഞ്ഞ വെള്ളിയാഴ്ചയും മാനവീയം വീഥിയില്‍ നൈറ്റ് ലൈഫില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഇതിനെ തുടർന്ന് രാത്രി 12 മണിക്ക് ശേഷം മൈക്ക് ഓഫ് ചെയ്യാന്‍ മ്യൂസിയം പൊലീസ് നിര്‍ദേശം നല്‍കിയിരുന്നു. ഇത് അനുസരിക്കാന്‍ ഒരു കൂട്ടര് തയ്യാറായില്ല. ഇതേച്ചൊല്ലി തര്‍ക്കമുണ്ടായി. ഇതിനിടെ പൊലീസിന് നേര്‍ക്ക് ചിലര്‍ കസേരയെറിഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു