തിരുവനന്തപുരം: കേരളീയം പരിപാടി പൂര്‍ണവിജയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളീയം പരിപാടിയെ നാട് നെഞ്ചിലേറ്റിയതായി അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളീയത്തോടുള്ള എതിര്‍പ്പ് അതിലെ പരിപാടികളോടുള്ള എതിര്‍പ്പാണെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. അസാധ്യമെന്നു പറഞ്ഞതെല്ലാം കേരളം സാധ്യമാക്കിയെന്ന് കേരളീയം വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ. .ധൂർത്താണെന്ന് പറഞ്ഞവർ കേരളത്തിന്റെ വേദിയിൽ ഒളിഞ്ഞു നോക്കാനെത്തി.
അവരൊക്കെ അത്ഭുതങ്ങൾ കണ്ടുകണ്ണു തള്ളിയെന്ന് അദ്ദേഹം പറഞ്ഞു. വരും കേരളത്തിനുള്ള മൂലധനമാണ് കേരളീയം നിക്ഷേപിച്ചത്. ലോകം കേരളത്തിലേക്ക് വരികയാണ്. കേരളീയത്തിനു പിന്നാലെ നിരവധി പരിപാടികൾ വരും.നന്മകളുടെ പൂങ്കൊമ്പുകളെ തല്ലിക്കെടുത്തുന്നവർ നിരവധി പ്രചാരവേലകൾ നടത്തിയെന്നും കേരളീയം ഇനി അങ്ങോട്ട് എല്ലാ വർഷവും ഉണ്ടാകുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.
പാലക്കാട് ചിറ്റൂരില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ ഭര്‍ത്താവ് പിടിയില്‍
കാലാവസ്ഥ പോലും കണക്കാക്കാതെ നിരവധി ജനങ്ങൾ പങ്ക് കൊണ്ടു. മഴകൊണ്ടും മനുഷ്യർ പരിപാടികളിൽ പങ്കെടുത്തു. കേരളീയം വൻ വിജയമാക്കിയത് ജനങ്ങൾ. കേരളത്തിന്റെ ഒരുമയും ഐക്യവും ഒരിക്കൽ കൂടി തെളിഞ്ഞു.നമ്മുടെ നാട് ഇത്തരത്തിൽ അവതരിക്കപ്പെട്ടുകൂടാ എന്ന ചിന്തയാണ് വിമർശനങ്ങൾക്ക് കാരണമെന്ന് അദ്ദേഹം പറഞ്ഞു. ചുരുങ്ങിയ ദിവസംകൊണ്ടു എന്തിനു പരിപാടി നടത്തുന്നുവെന്ന് ഗവേഷണം ചെയ്യാൻ പോയവരുണ്ട്. അവർക്കൊക്കെ ഇപ്പോൾ ദുരൂഹത എന്താണെന്ന് മനസ്സിലായി. അവർക്കുള്ള മറുപടി ആണ് ജനങ്ങളുടെ പങ്കാളിത്തം.വരും കാലം ഇനിയും വിപുലമായി കേരളീയം സംഘടിപ്പിക്കും. അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കുന്ന എണ്ണപ്പെട്ട പരിപാടിയായി കേരളീയം മാറുമെന്ന് അദ്ദേഹം പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
















