ഐ ഐ ഐ സി യിലെ ടെക്‌നിഷ്യൻ പരിശീലനങ്ങളിലേക്ക് അപേക്ഷ ക്ഷണിച്ചു

സംസ്ഥാന സർക്കാർ തൊഴിൽ വകുപ്പിന് കീഴിൽ കൊല്ലം ചവറയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷനിലെ ടെക്‌നീഷ്യൻ പരിശീലനങ്ങളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.

    

പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക്‌ അപേഷിക്കാവുന്ന 67 ദിവസം പരിശീലന കാലാവധിയുള്ള കൺസ്ട്രക്ഷൻ ലബോറട്ടറി ആൻഡ് ഫീൽഡ് ടെക്‌നിഷ്യൻ ലെവൽ 4, 65 ദിവസം പരിശീലന കാലാവധിയുള്ള അസിസ്റ്റന്റ് ഇലക്ട്രീഷ്യൻ ലെവൽ 3, 57 ദിവസം പരിശീലനം നൽകുന്ന ഹൗസ് കീപ്പിംഗ് ലെവൽ 3, പതിനൊന്നാം ക്‌ളാസ്സ് യോഗ്യതയുള്ളവർക്ക് അപേഷിക്കാവുന്ന 70 ദിവസത്തെ എക്സ്കവേറ്റർ ഓപ്പറേറ്റർ ലെവൽ 4, ബാക് ഹോ ലോഡർ ഓപ്പറേറ്റർ ലെവൽ 4, പ്ലസ്ടു യോഗ്യതയുള്ളവർക്ക് അപേഷിക്കാവുന്ന മൂന്നുമാസമുള്ള പ്ലംബർ ജനറൽ ലെവൽ 4, ബി ടെക് സിവിൽ പരീക്ഷ പാസ്സാവാത്തവർ എന്നാൽ കോഴ്സ് പൂർത്തീകരിച്ചവർ, ഐ ടി ഐ സിവിൽ/ഡിപ്ലോമ സിവിൽ എന്നീ യോഗ്യതയുള്ളവർ എന്നിവർക്ക് അപേഷിക്കാവുന്ന ഒരു മാസം ദൈർഘ്യമുള്ള അഡ്വാൻസ്ഡ് സർവെയിങ്, ഐ ടി ഐ സിവിൽ പഠനം പൂർത്തീകരിച്ചവർക്കു അപേഷിക്കാവുന്ന 77 ദിവസമുള്ള ഡ്രാഫ്ട്സ്മാൻ സിവിൽ വർക്സ് ലെവൽ 4 എന്നീ പരിശീലനങ്ങളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

    

അപേക്ഷകർക്കു 18 വയസ്സ് പൂർത്തീകരിച്ചിരിക്കണം. നവംബർ 25 ആണ് അവസാന തീയതി. അപേക്ഷ ഓൺലൈൻ ആയോ, നേരിട്ട് സ്ഥാപനത്തിൽ ഹാജരായോ സമർപ്പിക്കാവുന്നതാണ്. നിർമാണ രംഗത്തു നൂറു വർഷം പൂർത്തീകരിക്കുന്ന ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോഓപ്പറേറ്റീവ് സൊസൈറ്റിയാണ് ഐ ഐ ഐ സി യുടെ നടത്തിപ്പ് ചുമതല വഹിക്കുന്നത്.  

വിവരങ്ങൾക്ക്:8078980000
വെബ്സൈറ്റ് : www.iiic.ac.in

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ  ക്ലിക്ക് ചെയ്യു

 

 

Latest News