
ഇടുക്കി: ഇടുക്കിയുടെ വിവിധ ഭാഗങ്ങളിൽ മഴ തുടരുന്ന സാഹചര്യത്തിൽ പൊന്മുടി അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നു. നിലവിൽ, മൂന്ന് ഷട്ടറുകൾ 10 സെന്റീമീറ്റർ വീതം തുറന്നിട്ടുണ്ട്. ശക്തമായ മഴയായതിനാൽ, ജലനിരപ്പ് ക്രമീകരിക്കുന്നതിനായാണ് ഷട്ടറുകൾ തുറന്നത്. ഷട്ടറുകൾ തുറന്ന സാഹചര്യത്തിൽ, പന്നിയാർ പുഴയുടെ തീരത്ത് ഉള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
വൃഷ്ടി പ്രദേശത്തെ ശക്തമായ മഴയെ തുടർന്ന് ഓരോ മണിക്കൂറിലും അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നുകൊണ്ടിരിക്കുകയാണ്. ഡാമിലെ ജലനിരപ്പ് ഇപ്പോൾ റെഡ് അലർട്ട് ലെവലായ 706.5 മീറ്റർ കടന്നിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഷട്ടറുകൾ തുറന്ന് വലിയ തോതിൽ വെള്ളം ഒഴുകുന്നത്. അതേസമയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. നാളെയും ഇടുക്കി ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
















