
തിരുവനന്തപുരം: സിപിഐഎം സംസ്ഥാന കമ്മിറ്റി യോഗം ഇന്ന് അവസാനിക്കും. മലപ്പുറം, തൃശൂര്‍, തിരുവനന്തപുരം ജില്ലകളിലും കോഴിക്കോട് മാതൃകയില്‍ പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി സംഘടിപ്പിക്കാന്‍ ആണ് സംസ്ഥാന കമ്മിറ്റി തീരുമാനം. നവംബര്‍ 11 ന് ശേഷം നവകേരള സദസ്സിന് മുന്‍പ് ഐക്യദാര്‍ഢ്യ പരിപാടികള്‍ പൂര്‍ത്തിയാക്കാനാണു ആലോചന.
തൃശൂരില്‍ 15ന് പരിപാടി നടത്താനാണ് സിപിഐഎം ആലോചിക്കുന്നത്. കോഴിക്കോട് മാതൃകയില്‍ ജില്ലയില്‍ സംഘാടക സമിതി രൂപീകരിക്കും. ഒപ്പം തൃശൂരില്‍ ലീഗ് ജില്ലാ നേതൃത്വത്തെ ക്ഷണിക്കുകയും ചെയ്യും.
തിരുവനന്തപുരത്ത് നടക്കുന്ന പരിപാടിയില്‍ മുഖ്യമന്ത്രി പങ്കെടുത്തേക്കും. റാലിയിലൂടെ പലസ്തീന്‍ വിഷയത്തില്‍ കോണ്‍ഗ്രസിന്റെ നയമില്ലായ്മ തുറന്നുകാട്ടണമെന്നണ് സിപിഐഎമ്മിലെ അഭിപ്രായം. ഒപ്പം ഇതില്‍ ലീഗ് അണികളിലെ അതൃപ്തി മുതലെടുക്കണമെന്നും സിപിഐഎം ലക്ഷ്യമിടുന്നു.
കോഴിക്കോട് സിപിഐഎം സംഘടിപ്പിക്കുന്ന പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയിലേക്കുള്ള ക്ഷണം മുസ്ലിം ലീഗ് നേതൃത്വം തള്ളിയിരുന്നു. കോണ്‍ഗ്രസിന്റെ നിലപാടിനെതിരെ പ്രവര്‍ത്തിക്കേണ്ടെന്നാണ് നിലവിലെ തീരുമാനമെന്നാണ് വിവരം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
















