ഉപഭോക്താക്കളുടെ സൗകര്യാർത്ഥം നിരവധി ഫീച്ചറുകൾ അവതരിപ്പിക്കുന്ന മെസേജിംഗ് പ്ലാറ്റ്ഫോമാണ് വാട്സ്ആപ്പ്. ഇത്തവണ പ്രൊഫൈലിൽ ഉപഭോക്താക്കൾക്ക് കൂടുതൽ നിയന്ത്രണം നൽകുന്ന പുതിയ ഫീച്ചറിനാണ് വാട്സ്ആപ്പ് രൂപം നൽകുന്നത്. ആൾട്ടർനേറ്റീവ് പ്രൊഫൈലുകൾ എന്ന പേരിലാണ് പുതിയ ഫീച്ചർ വാട്സ്ആപ്പ് അവതരിപ്പിക്കുക. ഒരേ വാട്സ്ആപ്പ് അക്കൗണ്ടിൽ രണ്ട് വ്യത്യസ്ത പ്രൊഫൈലുകൾ സെറ്റ് ചെയ്യാൻ ഉപഭോക്താക്കളെ സഹായിക്കുന്നതാണ് ഈ ഫീച്ചർ. ഇവയെക്കുറിച്ച് കൂടുതൽ പരിചയപ്പെടാം.
Read also: മഴ ശക്തമാകും; നാല് ജില്ലകളിൽ ഓറഞ്ച് അലര്‍ട്ട്: ജാഗ്രതാ നിര്‍ദേശം
പ്രൊഫൈൽ ഫോട്ടോ തിരഞ്ഞെടുത്ത ആളുകൾക്ക് മാത്രം കാണാൻ കഴിയുന്ന ഇത്തരത്തിലാണ് നിലവിലെ ക്രമീകരണം. ആൾട്ടർനേറ്റീവ് പ്രൊഫൈൽ ചിത്രം സെറ്റ് ചെയ്യുന്നതിലൂടെ, അവയും തിരഞ്ഞെടുത്ത ഉപഭോക്താക്കൾക്ക് മാത്രമായി കാണാൻ കഴിയുന്ന തരത്തിൽ ക്രമീകരിക്കാനാകും. വ്യത്യസ്ഥമായ അക്കൗണ്ട് നെയിം നൽകാൻ കഴിയുമെന്നതാണ് മറ്റൊരു പ്രത്യേകത. ആൾട്ടർനേറ്റീവ് പ്രൊഫൈൽ ഫോട്ടോ സ്വകാര്യമാക്കി സൂക്ഷിച്ചുവയ്ക്കാനും ഉപഭോക്താക്കൾക്ക് കഴിയുന്നതാണ്.
പ്രൈവസി സെറ്റിംഗ്സിലാണ് പുതിയ ഫീച്ചർ അവതരിപ്പിക്കുക. തെരഞ്ഞെടുത്ത ഉപഭോക്താക്കൾക്ക് ഈ ഫീച്ചർ പരീക്ഷണാടിസ്ഥാനത്തിൽ ലഭ്യമാക്കിയിട്ടുണ്ട്. ഉപഭോക്താക്കളുടെ ഇഷ്ടാനുസരണം രണ്ട് തരം വിഭാഗങ്ങൾക്കായി രണ്ട് തരം പ്രൊഫൈൽ ഫോട്ടോ സെറ്റ് ചെയ്യുക എന്നതാണ് ഈ ഫീച്ചറിലൂടെ ലക്ഷ്യമിടുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു