
കൊച്ചി:കൊച്ചിയില്‍ ഹെലികോപ്റ്റര്‍ അപകടം. നാവികസേനയുടെ ഹെലിക്കോപ്റ്റര്‍ അപകടത്തില്‍ പെട്ട് ഒരാള്‍ മരിച്ചു. പരിശീലന പറക്കലിനിടെ നാവികസേനാ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടു. കൊച്ചിയിലെ ദക്ഷിണ നാവിക സേനാ ആസ്ഥാനത്തോട് ചേര്‍ന്ന നേവല്‍ എയര്‍ സ്റ്റേഷനായ ഐ.എന്‍.എസ്. ഗരുഡയില്‍ ഉച്ചയ്ക്ക് രണ്ടിനാണ് അപകടം.
റണ്‍വേയിലുണ്ടായിരുന്ന നാവികസേനാ ഉദ്യോഗസ്ഥനാണ് മരിച്ചത്. ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്ന രണ്ട് പേര്‍ക്ക് പരിക്കേറ്റു. പൈലറ്റ് ഉള്‍പ്പെടെ പരിക്കേറ്റ രണ്ടുപേരെ നേവിയുടെ സഞ്ജീവനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ല എന്നാണ് വിവരം. കൊച്ചി ഹാര്‍ബര്‍ പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.
read also കെഎസ്ആർടിസിയും ലോറിയും കൂട്ടിയിടിച്ച് അപകടം: നിരവധി പേർക്ക് പരിക്ക്
നാവികസേനയിലെ ഏറ്റവും പഴക്കമേറിയ ‘ചേതക്’ ഹെലികോപ്റ്ററാണ് അപകടത്തില്‍ പെട്ടത്. സാങ്കേതിക തകരാറ് കാരണമാണ് അപകടമുണ്ടായത് എന്നാണ് ലഭിക്കുന്ന വിവരം. അപകടത്തെ കുറിച്ച് നാവികസേന ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. അല്‍പ്പസമയത്തിനകം അപകടത്തെ കുറിച്ച് നാവികസേനയുടെ പ്രതികരണമുണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
















