കാസർഗോഡ്: പാളം പരിശോധിക്കുന്നതിനിടെ ട്രെയിൻ തട്ടി ട്രക്ക് മാന് ദാരുണാന്ത്യം. കാസർഗോഡ് കുമ്പള ഷിറിയയിലാണ് സംഭവം. ആന്ധ്രാപ്രദേശ് സ്വദേശി പഗോട്ടി നവീൻ ആണ് മരിച്ചത്.
25 വയസായിരുന്നു. പാളം പരിശോധിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഇന്ന് രാവിലെ ഒൻപതോടെ ഷിറിയ പാലത്തിന് സമീപത്തായിരുന്നു സംഭവം ഉണ്ടായത്.
















