കുവൈറ്റ് സിറ്റി: സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് മഹാ ഇടവകയുടെ പെരുന്നാൾ ശുശ്രൂഷകൾക്ക് നേതൃത്വം നൽകുവാൻ കുവൈറ്റിൽ എത്തിച്ചേർന്ന കണ്ടനാട് (ഈസ്റ്റ്) ഭദ്രാസനാധിപൻ ഡോ. തോമസ് മാർ അത്തനേഷ്യസ് മെത്രാപ്പോലീത്തായ്ക്ക് ഊഷ്മളമായ സ്വീകരണം നൽകി.
മഹാ ഇടവക വികാരി ഫാ. ഡോ. ബിജു ജോർജ് പാറയ്ക്കൽ, ട്രസ്റ്റി ജോജി പി. ജോൺ, സെക്രട്ടറി ജിജു പി. സൈമൺ, ഭരണസമിതിയംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു.
കേരളവർമ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ വിവാദം: സിപിഎമ്മിന് അതൃപ്തി
പരുമല തിരുമേനിയുടെ 121-ാം ഓർമപെരുന്നാളിനോടനുബന്ധിച്ച് ക്രമീകരിച്ചിരിക്കുന്ന സന്ധ്യാ നമസ്കാരം, റാസ, ഇടവക ദിന പരിപാടികൾ, പെരുന്നാൾ ശുശ്രൂഷകൾ എന്നിവയ്ക്ക് തിരുമേനി മുഖ്യകാർമികത്വം വഹിക്കും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
















