തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. ഒരു പവൻ സ്വർണത്തിന് ഇന്ന് 80 രൂപയാണ് വർദ്ധിച്ചത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 45,280 രൂപയായി.
ഒരു ഗ്രാം സ്വർണത്തിന് 10 രൂപ വർദ്ധിച്ച് 5,660 രൂപ നിരക്കിലാണ് വ്യാപാരം നടക്കുന്നത്. ഇന്ന് നവംബർ മാസത്തിലെ ഏറ്റവും ഉയർന്ന നിരക്കിലാണ് സ്വർണവില ഉള്ളത്. തുടർച്ചയായ മൂന്നാം ദിനമാണ് സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ് രേഖപ്പെടുത്തുന്നത്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 80 രൂപയുടെ വർദ്ധനവ് രേഖപ്പെടുത്തിയിരുന്നു.
read also യുപിയില്‍ നടുക്കുന്ന ക്രൂരത; ദലിത് യുവതിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി, ശരീരം മൂന്നായി മുറിച്ചു
ആഗോള വിപണിയിലെ ചലനങ്ങളാണ് ആഭ്യന്തര വില നിശ്ചയിക്കുന്നത്. ആഗോളതലത്തിൽ കഴിഞ്ഞ 30 ദിവസത്തിനിടെ സ്വർണം ഔൺസിന് 8.98 ശതമാനം വർദ്ധിച്ചിട്ടുണ്ട്. ഇന്ന് സ്വർണം ഔൺസിന് 1,986.53 ഡോളറിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
ഇത് ഉടൻ തന്നെ 2000 ഡോളർ പിന്നിടുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. ഉത്സവ സീസണും, വിവാഹ സീസണും എത്തിയതോടെ ആഭ്യന്തര സ്വർണവിലയിൽ ഗണ്യമായ വർദ്ധനവ് ഉണ്ടായിട്ടുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു