
മലപ്പുറത്ത് കെപിസിസി നേതൃത്വത്തിന്‍റെ എതിര്‍പ്പ് അവഗണിച്ച് എ ഗ്രൂപ്പ് നടത്തുന്ന പലസ്തീന്‍ ഐക്യദാര്‍ഢ്യസദസ് ഇന്ന് വൈകിട്ട് നടക്കും. ആര്യാടന്‍ ഫൗണ്ടേഷന്‍റെ പേരില്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ പതിനായിരത്തില്‍ അധികം പ്രവര്‍ത്തകരെ പങ്കെടുപ്പിക്കുമെന്നാണ് എ ഗ്രൂപ്പിന്‍റെ പ്രഖ്യാപനം. കോണ്‍ഗ്രസിലെ ഗ്രൂപ്പ് വടംവലിയില്‍ മുസ്‌ലീം ലീഗിനും കടുത്ത അമര്‍ഷമുണ്ട്.
പരിപാടി പലസ്തീന്‍ ഐക്യദാര്‍ഢ്യത്തിന്‍റെ പേരില്‍ ആണങ്കില്‍ പോലും എ ഗ്രൂപ്പിന്‍റെ ശക്തി പ്രകടനമാകുമെന്ന് കെപിസിസി നേതൃത്വത്തിനറിയാം. പക്ഷെ ആര്യാടന്‍ ഫൗണ്ടേഷന്‍റെ പേരില്‍ നടക്കുന്ന പലസ്തീന്‍ ഐക്യദാര്‍ഢ്യത്തിനെതിരെ തിരിഞ്ഞാല്‍ അത് തിരിച്ചടിയാകുമെന്ന ആശങ്ക ഔദ്യോഗിപക്ഷത്തിനുണ്ട്.
കെപിസിസി ജനറല്‍ സെക്രട്ടറി ആര്യാടന്‍ ഷൗക്കത്താണ് എ ഗ്രൂപ്പിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. പരിപാടി നടത്തിയാല്‍ അച്ചടക്ക ലംഘനമായി കണക്കാക്കി നടപടി എടുക്കുമെന്ന് ആര്യാടന്‍ ഷൗക്കത്തിന് കെപിസിസി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
എന്നാല്‍ ഭീഷണിയെ അവഗണിച്ച് മുന്നോട്ടു പോകാനാണ് എ ഗ്രൂപ്പിന്‍റെ തീരുമാനം. മലപ്പുറം നഗരത്തിലെ കിഴക്കേത്തലയിലാണ് പരിപാടി. മഴ പെയ്താല്‍ തടസമില്ലാതെ നടത്താന്‍ മലപ്പുറം ടൗണ്‍ ഹാളും മുറ്റവുമെല്ലാം സമാന്തരമായി സജ്ജമാക്കി വിപുലമായ ഒരുക്കങ്ങളാണ് എ ഗ്രൂപ്പ് നടത്തുന്നത്.
read also യുപിയില്‍ നടുക്കുന്ന ക്രൂരത; ദലിത് യുവതിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി, ശരീരം മൂന്നായി മുറിച്ചു
ഡിസിസി പ്രസിഡന്റ് വിഎസ് ജോയിയും എപി അനില്‍ കുമാര്‍ എംഎല്‍എയും നേതൃത്വം നല്‍കുന്ന ഔദ്യോഗിക വിഭാഗവും രണ്ടു ദിവസം മുന്‍പ് പലസ്തീന്‍ ഐക്യദാര്‍ഢ്യ സദസ് സംഘടിപ്പിച്ചിരുന്നു. നാളത്തെ പരിപാടിയില്‍ മതസാമുദായിക നേതാക്കളെ കൂടി പങ്കെടുപ്പിക്കാനുളള ഒരുക്കത്തിലാണ് എ ഗ്രൂപ്പ്.
മണ്ഡലം പ്രസിഡന്റുമാരുടെ നിയമനത്തില്‍ ഗ്രൂപ്പിനെ പാടെ അവഗണിച്ചുവെന്ന പ്രതിഷേധം പങ്കുവയ്ക്കാനുളള ജില്ലയിലെ എവിഭാഗത്തിന്‍റെ ശക്തിപ്രകടനം കൂടിയാകും ഐക്യദാര്‍ഢ്യസംഗമം. ലോക്സഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കോണ്‍ഗ്രസിനുളളിലെ ഗ്രൂപ്പ് പോരാട്ടം ശക്തമായാതില്‍ കടുത്ത അതൃപ്തിയിലാണ് മുസ്‌ലീം ലീഗ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
















