ചിത്രീകരണത്തിനിടെ ഡ്രോൺ പൊട്ടി വീണ് തെലുങ്ക് നടൻ വിഷ്ണു മഞ്ചുവിന് പരിക്കേറ്റു.മോഹൻലാൽ അതിഥി വേഷത്തിൽ എത്തുന്ന പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം കണ്ണപ്പയുടെ ചിത്രീകരണത്തിനിടെയാണ് അപകടം.തുടർന്ന് ചിത്രീകരണം നിറുത്തിവച്ചു.വിഷ്‌ണു മഞ്ചുവാണ് ചിത്രത്തിലെ നായകൻ.സിഗ്‌നൽ തകരാർ മൂലം ഡ്രോൺ ഓപ്പറേറ്റർക്ക് നിയന്ത്രണം നഷ്ടമാവുകയും പൊട്ടിവീണ ഉപകരണത്തിന്റെ ബ്ളേഡ് വിഷ്ണുവിന്റെ കൈയിൽ പതിക്കുകയുമായിരുന്നു.ഗുരുതരമായി പരിക്കേറ്റു എന്നാണ് വിവരം.
Read also: പോക്സോ കേസിൽ യുവാവ് ജയിലിൽ കിടന്നത് മൂന്ന് മാസം: ഡിഎൻഎ ഫലം വന്നപ്പോൾ നിരപരാധിയെന്ന് തെളിഞ്ഞു
അതേസമയം മകൻ സുഖപ്പെടുകയാണെന്നും ഷൂട്ടിംഗിലേക്ക് വേഗം മടങ്ങിയെത്തുമെന്നും വിഷ്ണു മഞ്ചുവിന്റെ പിതാവും കണ്ണപ്പയിലെ സഹനടനുമായ മോഹൻ ബാബു അറിയിച്ചു.വിഷ്ണു മഞ്ചു സുഖം പ്രാപിക്കാൻ വേണ്ടി പ്രാർത്ഥിച്ചവർക്ക് മോഹൻ ബാബു നന്ദി അറിയിക്കുകയും ചെയ്തു.ഒരു ശിവഭക്തന്റെ കഥപറയുന്ന ചിത്രത്തിൽ പ്രഭാസ് ശിവനായും നയൻതാര പാർവതി ദേവിയായും എത്തുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ
















