തമിഴ്നാട്ടിൽ ആദായ നികുതി വകുപ്പിന്റെ് റെയ്ഡ്: മന്ത്രി ഇ വി വേലുവിന്റെ വീട്ടിലും സ്ഥാപനങ്ങളിലും ആദായനികുതി വകുപ്പ് റെയ്ഡ്

ചെന്നൈ: തമിഴ്‌നാട് പൊതുമരാമത്ത് വകുപ്പ് മന്ത്രി ഇ വി വേലുവിന്റെ ചെന്നൈയിലെയും തിരുവണ്ണാമലൈയിലെയും വീട്ടിലും ഓഫീസുകളിലും ആദായനികുതി വകുപ്പിന്റെ റെയ്ഡ്. തിരുവണ്ണാമലൈയില്‍ വേലുവിന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള അരുണൈ എഞ്ചിനീയറിങ്ങ് കോളജിലും പരിശോധന നടത്തുന്നുണ്ട്.

സംസ്ഥാനത്ത് ആകെ 80 ഇടങ്ങളില്‍ പരിശോധന നടക്കുന്നതായാണ് വിവരം. സംസ്ഥാനത്തെ പി ഡബ്ലിയുഡി കോണ്‍ട്രാക്ടര്‍മാരുടെ വീടുകളിലും പരിശോധന നടക്കുന്നുണ്ട്. സ്റ്റാലിന്‍ മന്ത്രിസഭയിലെ മന്ത്രിമാരില്‍ പ്രധാനികളിലൊരാളാണ് വേലു.

read also നൽകാത്ത സേവനത്തിന് മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിക്ക് ‌പ്രതിഫലം: കേസുണ്ടെന്ന് അമിക്കസ് ക്യൂറി

സെന്തില്‍ ബാലാജിയുടെ അറസ്റ്റിന് പിന്നാലെ തമിഴ്‌നാട്ടിലെ ഡിഎംകെ നേതാക്കള്‍ കേന്ദ്ര ഏജന്‍സികളുടെ നിരീക്ഷണത്തിലാണ്. കഴിഞ്ഞമാസമാണ് ഡിഎംകെ എംപി ജഗത് രക്ഷകന്റെ വീട്ടില്‍ പരിശോധന നടത്തി 60 കോടിയുടെ അനധികൃത പണം കണ്ടെത്തിയത്.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു