തൃശ്ശൂർ: അന്താരാഷ്ട്ര ഡിജിറ്റൽ രംഗത്തെ പ്രഗത്ഭരായ മേപ്പിൾ ടെക് സ്‌പേസ് തങ്ങളുടെ ജൈത്രയാത്രയുടെ ഭാഗമായി ഇൻഫോപാർക്ക് തൃശ്ശൂർ, കൊരട്ടിയിൽ തങ്ങളുടെ ഏറ്റവും പുതിയ ഓഫീസ് തുറന്നു. ഇന്ദീവരം ബിൽഡിങ്ങിൽ മൂന്നാം നിലയിലുള്ള ഈ അത്യാധുനിക ഓഫീസ് ഉദ്ഘാടനം ചെയ്തത് മേപ്പിൾ ടെക് സ്പേസിൻ്റെ പ്രസിഡന്റ് ശ്രീ രോഹിത് മോഹൻദാസ്, സി ടി ഓ, ശ്രീ ജിതിൻ പാറക്കയും ചേർന്നാണ്.
സെസ് (സ്പെഷ്യൽ എക്കണോമിക് സോൺ) അനുമതിയിൽ തൃശ്ശൂർ
ഇൻഫോപാർക്കിൽ തുറന്ന, മേപ്പിൾ ടെക് സ്പേസിന്റെ ഇന്ത്യയിലെ ഈ പുതിയ ഓഫീസിൽ ഒരേസമയം നൂറിലധികം പേർക്ക് ജോലിചെയ്യാനുള്ള സൗകര്യങ്ങൾ ഒരുക്കിയിയിട്ടുണ്ട്.
ലോകമെമ്പാടുമുള്ള ഉപഭോക്താക്കൾക്ക് അവരുടെ ആവശ്യങ്ങൾ പഠിച്ചു അതിനനുസൃതമായി സാങ്കേതിക സഹായങ്ങൾ രൂപകൽപന ചെയ്യുന്നതാണ് മേപ്പിൾ ടെക് സ്‌പേസിന്റെ പ്രത്യേകത.
ഡിജിറ്റൽ മാർക്കറ്റിംഗ്, ബ്രാൻഡിംഗ്, ഐടി കൺസൾട്ടിങ്, ആപ്പ് ആൻഡ് വെബ് ഡെവലപ്മെന്റ്, കസ്റ്റം സോഫ്ട്‍വെയർ ഡെവലപ്മെന്റ് തുടങ്ങിയവയിൽ തങ്ങളുടെ മികവ് തെളിയിച്ച ഇവർ, ഉപഭോക്താക്കളുടെ ബിസിനസ് നയങ്ങൾക്കനുസരിച്ചു വെബ്സൈറ്റ്, സോഷ്യൽ മീഡിയ, ക്യാമ്പയിൻ ഡിജിറ്റൽ സ്ട്രാറ്റജികൾ തുടങ്ങിയവ തയ്യാറാക്കിയാണ് ഡിജിറ്റൽ രംഗത്തെ സാന്നിധ്യം ശക്തമാക്കാൻ സഹായിക്കുന്നത്.
രോഹിത് മോഹൻദാസ്, റോബിൻ ചെറിയാൻ, കമൽ പിള്ളൈ , ജിതിൻ പാറക്ക എന്നിവർ ചേർന്ന് രണ്ടായിരത്തി ഇരുപതിൽ ആരംഭിച്ച കമ്പനിയുടെ ഹെഡ്ക്വാട്ടേഴ്‌സ് കാനഡയിലെ മിസ്സിസ്സാഗയിലാണ്. മൂന്നു വർഷങ്ങൾക്കിപ്പുറം കാനഡയിലേയും ഇന്ത്യയിലെയും ഓഫീസുകളിലായി നൂറിലധികം ജീവനക്കാരുമായി കനേഡിയൻ ടെക് മാർക്കറ്റിലെ തങ്ങളുടെ സ്ഥാനം ഇവർ ഉറപ്പിച്ചു കഴിഞ്ഞു.
ഉപഭോക്താക്കൾക്ക് പ്രയോജനകരമാം വിധം വൈവിധ്യമാർന്ന ഡിജിറ്റൽ ഉപായങ്ങൾ വികസിപ്പിച്ചു കനേഡിയൻ റിയൽ എസ്റ്റേറ്റ് വിപണിയിൽ മികവ് തെളിയിക്കാൻ മേപ്പിൾ ടെക് സ്പേസിനു സാധിച്ചുവെന്നും കഴിഞ്ഞ കുറെ വർഷങ്ങളായി കനേഡിയൻ റിയൽ എസ്റ്റേറ്റ് വിപണിയിൽ മേപ്പിൾ ടെക് സ്പേസ് കൈവരിച്ച പുതിയ നേട്ടങ്ങളെയും, സാങ്കേതിക മികവ് പുലർത്താനെടുത്ത മുന്നേറ്റങ്ങളെയും, ഉപഭോക്താക്കളുടെ ആവശ്യകത മനസ്സിലാക്കി കമ്പനി കാണിക്കുന്ന പ്രത്യേക താല്പര്യങ്ങളെയും കുറിച്ച് സിഇഒ റോബിൻ ചെറിയാൻ പരാമർശിച്ചതിനൊപ്പം കമ്പനിയുടെ ഉയർച്ചക്ക് വേണ്ടി ജീവനക്കാർ നൽകുന്ന നിസ്വാർത്ഥമായ സേവനങ്ങളെ അഭിനന്ദിക്കുകയും ചെയ്തു.