നിങ്ങള്‍ മൈസൂര്‍പാക്ക് കഴിക്കാത്തവരാണോ? എങ്കില്‍ ഇനി ഇത് കഴിക്കാന്‍ മൈസൂര്‍വരെ പോകേണ്ട ആവശ്യമില്ല. വീട്ടില്‍ തന്നെ വളരെ എളുപ്പത്തില്‍ നിങ്ങള്‍ക്ക് ഇത് തയ്യാറാക്കി എടുക്കാന്‍ സാധിക്കും. അത് എങ്ങിനെയെന്ന് നോക്കാം.
Read also:വിജയിച്ച ശ്രീക്കുട്ടനെ തോല്‍പിച്ചവരുടെ മനസിലാണ് ഇരുട്ട്; കേരളീയത്തിനെതിരെയും വിമർശനവുമായി വിഡി സതീശൻ
തയ്യാറാക്കാം
ഇത് തയ്യാറാക്കാന്‍ ആദ്യം തന്നെ ഒരു ഗ്ലാസ്സ് കടല പ്പൊടി എടുക്കണം. ഈ കടലപ്പൊടി ഒന്ന് അരിച്ച് മാറ്റിയതിന് ശേഷം ഒരു പാന്‍ അടുപ്പത്ത് വെച്ച് നന്നായി ചൂടാക്കി എടുക്കുക. ഇത് ചെറുതീയില്‍ വെച്ച് വേണം ചൂടാക്കാന്‍. നന്നായി ചൂടായി വരുമ്പോള്‍ മാറ്റി വെച്ചിരിക്കുന്ന കടലപ്പൊടി പാനില്‍ ചേര്‍ത്ത് വറുത്ത് മാറ്റണം. കൈ വിടാതെ ഇളക്കണം. കടലപ്പൊടി നന്നായി വറുത്ത് വരുമ്പോള്‍ നല്ല മണം വരുന്നതായിരിക്കും. ഈ മണം വരുമ്പോള്‍ വേഗം തന്നെ മറ്റൊരു പാത്രത്തിലേയ്ക്ക് മാറ്റി വെക്കണം. അതിന് ശേഷം ഒരു കപ്പ് നെയ്യ് ചൂടാക്കി വെക്കുക. നന്നായി ഉരുക്കിയാല്‍ മതി. ചൂടാക്കി എടുക്കണ്ട. അതിന് ശേഷം ഉരുക്കി വെച്ചിരിക്കുന്ന നെയ്യ് പകുതി എടുത്ത് കടലപ്പൊടിയില്‍ ചേര്‍ത്ത് മിക്‌സ് ചെയ്യുക. ഇപ്പോള്‍ ദോശമാവ് പരുവത്തില്‍ ലൂസായി കിട്ടും. അതിന് ശേഷം പഞ്ചസ്സാരലായനി തയ്യാറാക്കണം. അതിനായി അര കപ്പ് പഞ്ചസ്സാര എടുത്ത് കുറച്ച് വെള്ളം ചേര്‍ത്ത് ഉരുക്കി എടുക്കുക.
പഞ്ചസ്സാര ഉരുകി വരുമ്പോള്‍ ഇതിലേയ്ക്ക് നെയ്യില്‍ മിക്‌സ് ചെയ്ത് വെച്ചിരിക്കുന്ന കടലമാവും ചേര്‍ക്കണം. തീ നല്ലപോലെ കുറച്ച് വെക്കന്‍ ശ്രദ്ധിക്കുക. ഇത് നന്നായി ഇളക്കി മിക്‌സ് ചെയ്യണം. നന്നായി കുറുകി വരുമ്പോള്‍ ഉരുക്കി വെച്ചതില്‍ ബാക്കി നെയ്യില്‍ നിന്നും കുറച്ച് ഇതിലേയ്ക്ക് ചേര്‍ക്കണം. ഈ നെയ്യും ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക. നെയ്യ് നന്നായി മാവുമായി ചേര്‍ന്ന് കഴിയുമ്പോള്‍ വീണ്ടും ബാക്കി നെയ്യ് ചേര്‍ക്കുക. ഇങ്ങനെ എല്ലാ നെയ്യും ചേര്‍ത്ത് മിക്‌സ് ചെയ്ത് എടുക്കണം. അവസാനം ചേര്‍ത്ത നെയ്യും മാവില്‍ നന്നായി വലിഞ്ഞ് ചേര്‍ന്ന് കഴിയുമ്പോള്‍ തീ അണച്ച്, നെയ്യ് പുരട്ടി വെച്ച ഒരു പാത്രത്തിലേയ്ക്ക് ഇത് ഒഴിക്കാം. നന്നായി തണുത്ത് കഴിയുമ്പോള്‍ മുറിച്ച് കഴിക്കാവുന്നതാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം