മന്ത്രമൂർത്തികളിൽ പ്രധാനിയും സർവ്വവ്യാപിയുമായ ഗുളികൻ തെയ്യത്തിൻറെ മുഖം മൂടിയണിഞ്ഞ്, മുടിയഴച്ചിട്ട്, കുട്ടിയുടുപ്പുമിട്ട് ദേവനന്ദ. കരിങ്കൽ പടവുകൾക്കരികിൽ ഗുളിക ശിൽപങ്ങൾ, ചുറ്റും അഭൗമമായൊരു പ്രകാശം. മണിയൻ പിള്ള രാജു പ്രൊഡക്ഷൻസിൻ്റെ ബാനറിൽ മണിയൻ പിള്ള രാജു നിർമ്മിക്കുന്ന ‘ഗു’ എന്ന ഫാൻറസി ഹൊറർ ചിത്രത്തിൻറേതായെത്തിയിരിക്കുന്ന സെക്കൻഡ് ലുക്ക് പോസ്റ്റർ സോഷ്യൽമീഡിയയിൽ വിസ്മയവും ഒപ്പം കൗതുകവും ജനിപ്പിച്ചിരിക്കുകയാണ്.
നവാഗതനായ മനു രാധാകൃഷ്ണൻ സംവിധാനം ചെയ്യുന്ന സിനിമയുടെ ടൈറ്റിൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ സോഷ്യൽമീഡിയയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. അതിനുപിന്നാലെ ഇപ്പോൾ ഈ പോസ്റ്ററും തരംഗമായിരിക്കുകയാണ്. സൂപ്പർ ഹിറ്റ് ചിത്രം ‘മാളികപ്പുറ’ത്തിലൂടെ ശ്രദ്ധേയായ ദേവനന്ദയാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്.നിരവധി കുട്ടികളും സിനിമയുടെ ഭാഗമായെത്തുന്നുണ്ട്.
Read also: ഗാസ്സയിലെ ആശുപത്രികളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു, ഏക അർബുദ ആശുപത്രി പ്രവർത്തനം നിർത്തി
മലബാറിലെ ഉൾനാടൻ ഗ്രാമത്തിലുള്ള തങ്ങളുടെ തറവാട്ടിൽ അവധിക്കാലം ആഘോഷമാക്കാനായി അച്ഛനും അമ്മയ്ക്കും ഒപ്പമെത്തുന്ന മിന്ന എന്ന കുട്ടിക്കും സമപ്രായക്കാരായ മറ്റ് കുട്ടികൾക്കും നേരിടേണ്ടി വരുന്ന അസാധാരണമായ ഭീതിപ്പെടുത്തുന്ന അനുഭവങ്ങളാണ് സിനിമയുടെ പ്രമേയം. ചിത്രത്തിൽ മിന്നയായാണ് ദേവനന്ദ എത്തുന്നത്. സൈജു കുറുപ്പാണ് മിന്നയുടെ അച്ഛൻ കഥാപാത്രമായെത്തുന്നത്. നടി അശ്വതി മനോഹരൻ മിന്നയുടെ അമ്മയായെത്തുന്നു. പട്ടാമ്പിയിലും പരിസരപ്രദേശങ്ങളിലുമായാണ് സിനിമയുടെ ചിത്രീകരണം നടന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















