
കൊച്ചി: കഥകളി സംഗീതജ്ഞന്‍ ചേര്‍ത്തല തങ്കപ്പപ്പണിക്കര്‍ (96) അന്തരിച്ചു. മൂവാറ്റുപുഴ പായിപ്ര വടക്കുംചേരി അകത്തൂട്ട് രാജ്വിഹാറിലായിരുന്നു താമസം. ചേര്‍ത്തല വാരനാട് വാത്യാട്ട് കുടുംബാംഗമാണ്. ഗാന്ധി സേവാസദനം അക്കാദമിയിലും തൃപ്പൂണിത്തുറ ആര്‍എല്‍വി കോളേജിലും സംഗീതാധ്യാപകനായിരുന്നു. പത്തുവര്‍ഷം സര്‍ക്കാര്‍ വിദ്യാലയത്തില്‍ കഥകളി അധ്യാപകനുമായിരുന്നു. 47 വര്‍ഷം ആകാശവാണിയില്‍ കഥകളിസംഗീതം ആലപിച്ചിട്ടുണ്ട്. നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
സംഗീതപാരമ്പര്യമില്ലാത്ത വാരനാട് വാര്യാട്ട് വീട്ടില്‍ വാസുദേവപ്പണിക്കരുടെയും നാണിയമ്മയുടെയും ആറ് മക്കളില്‍ മൂത്തയാളായി 1927 നവംബറിലാണ് പണിക്കരുടെ ജനനം.സ്‌കൂള്‍ വിദ്യാഭ്യാസശേഷം സംസ്‌കൃതം പഠിച്ചു.18 വയസ്സുമുതല്‍ കഥകളിസംഗീതം പഠിച്ചു. തകഴി കുട്ടന്‍പിള്ള, ചേര്‍ത്തല കുട്ടപ്പക്കുറുപ്പ്, കലാമണ്ഡലം നീലകണ്ഠന്‍ നമ്പീശന്‍ എന്നിവരാണ് ഗുരുക്കള്‍. മരുത്തോര്‍വട്ടം രാമചന്ദ്രന്‍ പോറ്റി, ഏഴിക്കര രാമദാസ് എന്നിവരില്‍നിന്ന് ശാസ്ത്രീയസംഗീതം അഭ്യസിച്ചു.
read also മുഖ്യമന്ത്രിക്ക് ഏഴാം ക്ലാസുകാരന്റെ വധഭീഷണി; അസഭ്യവര്‍ഷം നടത്തിയെന്ന് പൊലീസ്
ഗുരു കുഞ്ചുക്കുറുപ്പ്, പള്ളിപ്പുറം ഗോപാലന്‍നായര്‍, കുടമാളൂര്‍ കരുണാകരന്‍നായര്‍, ചമ്പക്കുളം പാച്ചുപിള്ള എന്നിവരോടൊപ്പം 22-ാംവയസ്സില്‍ കഥകളി അരങ്ങേറ്റം. വടക്കന്‍ ബാണിയും തെക്കന്‍ ബാണിയും ചേര്‍ത്തുപാടി കഥ മുഴുമിപ്പിക്കുന്ന തങ്കപ്പപ്പണിക്കര്‍ ഈ ശൈലിയില്‍ കഥകളി കലാകാരന്മാരുടെ ആശാനായി. 1956-ല്‍ പേരൂര്‍ ഗാന്ധി സേവാസദനം അക്കാദമിയിലെ കഥകളിസംഗീത അധ്യാപകനായി.തൃപ്പൂണിത്തുറ ആര്‍എല്‍വി കോളേജില്‍ 1962 മുതല്‍ സംഗീത അധ്യാപകനായി.
1983ല്‍ വിരമിച്ചു. ആകാശവാണി കോഴിക്കോട്, തൃശൂര്‍ നിലയങ്ങളിലുള്‍പ്പെടെ 47 വര്‍ഷം കഥകളിപ്പാട്ടുകാരന്‍. 45 ആട്ടക്കഥകള്‍ അറിയാമായിരുന്നു. കേരളത്തിന് പുറത്തും കഥകളിസംഗീതത്തിന്റെ പെരുമയറിയിച്ചു. കഥകളിയിലെ രണ്ടാംസ്ഥാനക്കാരായ പിന്‍പാട്ടുകാരില്‍ മുന്‍നിരയിലാണ് പണിക്കരുടെ സ്ഥാനം. നാലായിരത്തോളം വേദികളില്‍ പാടി. ഡല്‍ഹി ഇന്റര്‍നാഷണല്‍ കഥകളി സെന്ററിന്റെ തങ്കമുദ്ര, കേരള സംഗീതനാടക അക്കാദമി അവാര്‍ഡ്, കേരള കലാമണ്ഡലം അവാര്‍ഡ്, കലാമണ്ഡലം കൃഷ്ണന്‍നായര്‍ സ്മാരക അവാര്‍ഡ്, കലാമണ്ഡലം ഹൈദരാലി അവാര്‍ഡ്, കലാമണ്ഡലം കരുണാകരന്‍ സ്മാരക അവാര്‍ഡ്, ഉണ്ണായിവാര്യര്‍ പുരസ്‌കാരം, കലാമണ്ഡലം നീലകണ്ഠന്‍ നമ്പീശന്‍ പുരസ്‌കാരം, കലാമണ്ഡലം അപ്പുക്കുട്ടി പൊതുവാള്‍ അവാര്‍ഡ്, കോട്ടക്കല്‍ പരമേശ്വരന്‍ നമ്പൂതിരി സ്മാരക ഗുരദക്ഷിണ പുരസ്‌കാരം, കലാമണ്ഡലം ഹൈദരാലി സ്മാരക ഗുരു പുരസ്‌കാരം, കേരള കലാമണ്ഡലം ഫെലോഷിപ്, കേന്ദ്ര സാംസ്‌കാരികവകുപ്പിന്റെ ഫെലോഷിപ് തുടങ്ങി നിരവധി അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















