കൊച്ചി. കളമശ്ശേരിയിലെ യഹോവ സാക്ഷികളുടെ പ്രാര്‍ത്ഥനാ യോഗത്തില്‍ പങ്കെടുക്കരുതെന്ന് പ്രതി ഡൊമിനിക് മാര്‍ട്ടിന്‍ ബന്ധുക്കളോട് ആവശ്യപ്പെട്ടിരുന്നതായി പൊലീസ്. ഞായറാഴ്ചത്തെ യോഗത്തില്‍ ഭാര്യാമാതാവും ബന്ധുക്കളും പങ്കെടുക്കുന്നതില്‍ നിന്നും പിന്തിരിപ്പിക്കണമെന്നും ഡൊമിനിക് ഭാര്യയെ ഫോണില്‍ വിളിച്ച് ആവശ്യപ്പെട്ടു.
ഇക്കാര്യം ആവശ്യപ്പെട്ട് നിരവധി തവണ ഫോണില്‍ വിളിച്ചിരുന്നതായും ഡൊമിനിക് മാര്‍ട്ടിന്‍ ചോദ്യം ചെയ്യലില്‍ പൊലീസിനോട് വെളിപ്പെടുത്തി. ഭാര്യാമാതാവ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്നു എന്നറിഞ്ഞതോടെ, സ്‌ഫോടനത്തിന് അര മണിക്കൂര്‍ മുമ്പും ഡൊമിനിക് ഭാര്യയെ ഫോണില്‍ വിളിച്ചു. എന്നാല്‍ അടുക്കളയില്‍ ജോലിയിലായിരുന്നതിനാല്‍ ഭാര്യ ഫോണെടുത്തില്ല. സ്‌ഫോടനത്തിന് തൊട്ടുമുമ്പ് കണ്‍വെന്‍ഷന്‍ സെന്ററില്‍ ഡൊമിനിക് മാര്‍ട്ടിന്‍ ഭാര്യാമാതാവിനെ കണ്ടു. എന്നാല്‍ ഒന്നും പറഞ്ഞില്ല. അമ്മായിയമ്മ ഉണ്ടെന്ന് അറിഞ്ഞിട്ടും സ്‌ഫോടനം നടത്താനുള്ള മുന്‍തീരുമാനവുമായി മുന്നോട്ടു പോകുകയായിരുന്നു. ചോദ്യം ചെയ്യലിനിടെ ഒരു സാമൂഹ്യ വിദ്വേഷിയെ പോലെയാണ് ഡൊമിനിക് പെരുമാറിയിരുന്നതെന്നും പൊലീസ് സൂചിപ്പിച്ചു.
ഫെയ്‌സ്ബുക്ക് വീഡിയോ പോസ്റ്റിലുണ്ടായിരുന്ന പല കാര്യങ്ങളും ആവര്‍ത്തിച്ചു. അവിശ്വാസികളെ ഇല്ലാതാക്കുന്ന ഒരു കള്‍ട്ട് ആണ് യഹോവ സാക്ഷികള്‍ എന്നാണ് ഡൊമിനിക് മാര്‍ട്ടിന്‍ വിശ്വസിച്ചത്. സ്‌ഫോടനത്തില്‍ മൂന്നുപേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കാനിടയായതിലും ഡൊമിനിക് മാര്‍ട്ടിന്‍ ചോദ്യം ചെയ്യലിനിടെ പശ്ചാത്താപം പ്രകടിപ്പിച്ചതായും പൊലീസ് പറയുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം