നവംബര്‍ ഒന്ന്. നാടിനെക്കുറിച്ചോര്‍ത്ത് മലയാളികള്‍ അഭിമാനിക്കുന്ന ദിനം. നമ്മുടേതു മാത്രമായൊരു ഭാഷ, സംസ്കാരം, കൃഷിയിടങ്ങളും പുഴകളും മലകളും ചേര്‍ന്നൊരു പ്രകൃതിഭംഗി. അക്ഷരങ്ങളോടും അറിവുകളോടുമുള്ള ആസക്തിയും ഉയര്‍ന്ന ചിന്താശേഷിയുമുള്ളൊരു സമൂഹം. വ്യത്യസ്ത വിശ്വാസങ്ങളെങ്കിലും കാലങ്ങളായി ഒരേ മനസോടെ മുന്നേറിയ ചരിത്രം. ഇതൊക്കെയാണ് നമ്മുടെ നാടിന്റെ സ്വത്വം. നമുക്ക് മാത്രമല്ല, വരും തലമുറകള്‍ക്ക് കൂടിയുള്ളതാണ് ഈ നാടും സംസ്കാരവും ഭാഷയുമെല്ലാം.
പക്ഷെ ഈ നാടിനെയാകെ തകര്‍ക്കാന്‍ കാത്തിരിക്കുന്ന ശക്തികള്‍ക്കെതിരെ നാം കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന ഓര്‍മ്മപ്പെടുത്തലാണ് വര്‍ത്തമാനകാല സംഭവങ്ങള്‍ നല്‍കുന്നത്. അതുകൊണ്ടു തന്നെ നാടിനെയും ജനതയെയും വിഭജിക്കാനും കൊള്ളയടിക്കാനും ശ്രമിക്കുന്നവരെ ചെറുക്കുമെന്ന പ്രതിജ്ഞയെടുക്കാനുള്ള ദിനം കൂടിയാകണം ഇത്തവണത്തെ കേരളപ്പിറവി ദിനം.
സ്തനാർബുദ ബോധവത്ക്കരണ ബൈക്ക് റാലിയുമായി കൊച്ചി ആസ്റ്റർ മെഡ്സിറ്റി
കേരളം എന്ന അഭിമാനബോധം മുറുകെപ്പിടിച്ച് വെല്ലുവിളികളെയെല്ലാം നമുക്ക് ഒറ്റക്കെട്ടായി പ്രതിരോധിക്കാം. ലോകത്തെമ്പാടുമുള്ള മലയാളികള്‍ക്ക് കേരളപ്പിറവി ആശംസകള്‍ നേരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















