കുമരകം: കരിമഠത്ത് ജലഗതാഗത വകുപ്പിന്റെ ബോട്ട് വള്ളത്തിൽ ഇടിച്ച് 12 വയസ്സുകാരി മരിച്ചു. കരിമഠം സ്വദേശി രതീഷിന്റെ മകൾ അനശ്വരയാണ് മുങ്ങി മരിച്ചത്. മൂന്നു മണിക്കൂറിൽ അധികം നീണ്ട തിരച്ചിലിന് ഒടുവിലാണ് മൃതദേഹം കൈപ്പുഴയാറിൽ നിന്ന് കണ്ടെത്തിയത്.
അമ്മയ്ക്കും മുത്തച്ഛനും ഒപ്പം സ്കുളിലേക്ക് വള്ളത്തിൽ പോയ ഏഴാം ക്ലാസ് വിദ്യാർഥിനി അനശ്വരയും എട്ടുവയസ്സുകാരിയായ സഹോദരിയുമാണ് അപകടത്തിൽപ്പെടുന്നത്.
മുഹമ്മയിൽ നിന്ന് മണിയാപറമ്പിലേക്ക് പോവുകയായിരുന്ന ജലഗതാഗത വകുപ്പിന്റെ ബോട്ടാണ് വള്ളത്തിൽ ഇടിക്കുന്നത്. കരിമഠം പെണ്ണാർത്തോട് കോലടിച്ചിറ ബോട്ട് ജെട്ടിക്ക് സമീപത്താണ് അപകടം. ഇടിയുടെ ആഘാതത്തിൽ അനശ്വരയും എട്ടുവയസ്സുകാരിയായ അനിയത്തിയും വെള്ളത്തിലേക്ക് വീണു. ബോട്ടിൽ ഉണ്ടായിരുന്നവർ ഇളയ സഹോദരിയെ രക്ഷിച്ചെങ്കിലും അനശ്വര മുങ്ങിപ്പോയി. മൂന്നു മണിക്കൂറിൽ അധികം സമയം നാട്ടുകാരുടെ നേതൃത്വത്തിൽ തിരച്ചിൽ നടത്തിയെങ്കിലും പ്രതീക്ഷകൾ വിഫലം.
സ്ഫോടനം ഉണ്ടായ കളമശ്ശേരി സാമ്ര കൺവെൻഷൻ സെന്റർ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു
സെന്റ് മൈക്കിൾസ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനിയാണ് അനശ്വര. രാവിലെ 9 മണിയോടെ സ്കൂളിലേക്ക് പോവുകയായിരുന്നു. വൈക്കത്ത് നിന്ന് ഉൾപ്പെടെ അഗ്നിരക്ഷാ സേനയും സ്കൂബാസംഘവും സ്ഥലത്തെത്തിയിട്ടുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം