തൃശൂര്‍: തൃശൂര്‍ കാഞ്ഞാണിയില്‍ മന്ത്രി വി.എന്‍ വാസവനെതിരെ കരിങ്കൊടി പ്രതിഷേധം. രണ്ടു പേരെ അന്തിക്കാട് പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. കോണ്‍ഗ്രസ് മണലൂര്‍ മണ്ഡലം പ്രസിഡണ്ട് എം.വി അരുണ്‍, മഹിളാ കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി ടോളി വിനിഷ് എന്നിവരുടെ നേതൃത്വത്തിലാണ് കരിങ്കോടി കാണിച്ചത്.
കാരമുക്ക് സര്‍വ്വീസ് സഹകരണ ബാങ്കിന്റെ നവീകരിച്ച ഹെഡ് ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു മന്ത്രി. മണ്ഡലം കോണ്‍ഗ്രസ് ഓഫീസില്‍ നിന്ന് കരിങ്കൊടിയുമായി മന്ത്രിക്കു നേരെ ചാടി വീഴാന്‍ ശ്രമിച്ച അരുണിനെയും ടോളി വിനിഷിനെയും അന്തിക്കാട് എസ്എച്ച്ഒ പി.കെ ദാസിന്റെ നേതൃത്വത്തില്‍ തടയുകയും അറസ്റ്റ് ചെയ്തു നീക്കുകയുമായിരുന്നു.
കേരളത്തിലെ സഹകരണ സംഘങ്ങളെ കൊള്ളയടിച്ചും സംസ്ഥാന ഖജനാവിനെ കട്ടുമുടിച്ചു നടക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന് രാജിവെക്കുക എന്ന മുദ്രാവാക്യവുമായിട്ടാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം