
കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ സ്വകാര്യ ബസ് തൊഴിലാളികള്‍ പണിമുടക്കുന്നു. തലശ്ശേരി – തൊട്ടില്‍ പാലം, കോഴിക്കോട്-തലശ്ശേരി, കോഴിക്കോട്-കണ്ണൂര്‍, കോഴിക്കോട്-വടകര റൂട്ടുകളിലാണ് ബസുകള്‍ പണി മുടക്കുന്നത്. കണ്ണൂര്‍ ജില്ലയിലെ പ്രതിഷേധക്കാരായ തൊഴിലാളികള്‍ക്ക് അനുഭാവം പ്രകടിപ്പിച്ചാണ് സമരം.
തൊട്ടില്‍പാലം റൂട്ടില്‍ ഓടുന്ന ബസ്സില്‍ യാത്ര ചെയ്ത വിദ്യാര്‍ഥിയുടെ പരാതിയില്‍ ചൊക്ലി പോലീസും തൃശ്ശൂര്‍- കോഴിക്കോട്-കണ്ണൂര്‍ റൂട്ടില്‍ ഓടുന്ന ബസ്സില്‍ യാത്ര ചെയ്ത വിദ്യാര്‍ഥിയുടെ പരാതിയില്‍ തേഞ്ഞിപ്പലം സ്റ്റേഷനിലുമാണ് പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. മതിയായ അന്വേഷണം നടത്താതെയാണ് പോലീസ് നടപടി എന്നാണ് ബസ് ജീവനക്കാരുടെ ആരോപണം. ഇതേത്തുടര്‍ന്നാണ് പണിമുടക്ക്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















