സ്മാർട്ട്ഫോൺ വിപണിയിൽ ഓരോ ദിവസം കഴിയുംതോറും വിവിധ തരത്തിലുള്ള മാറ്റങ്ങൾ കൊണ്ടുവരാൻ മത്സരിക്കുകയാണ് സ്മാർട്ട്ഫോൺ നിർമ്മാണ കമ്പനികൾ. സാധാരണ സ്മാർട്ട്ഫോണുകളിൽ നിന്നും എന്തെങ്കിലും വ്യത്യസ്ഥത വേണമെന്ന് ആഗ്രഹിക്കുന്നവർക്കായി കിടിലൻ അവസരം ഒരുക്കിയിരിക്കുകയാണ് മോട്ടോറോള. വാച്ച് പോലെ കയ്യിൽ കെട്ടാവുന്ന തരത്തിലുള്ള സ്മാർട്ട്ഫോണാണ് മോട്ടോറോള വികസിപ്പിക്കുന്നത്. ബെൻഡബിൾ കൺസെപ്റ്റ് അധിഷ്ഠിതമാക്കിയാണ് ഈ സ്മാർട്ട്ഫോൺ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
കഴിഞ്ഞ ദിവസം നടന്ന ലെനോവോ ടെക് വേൾഡ് 2023 വാർഷിക ഇവന്റിലാണ് മോട്ടോറോള ബെൻഡബിൾ സ്മാർട്ട്ഫോണുകളെ കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനങ്ങൾ നടത്തിയത്. പോൾഇഡ് ഡിസ്പ്ലേയുള്ള ഫോൺ ഇതിനോടകം ചർച്ചാവിഷയമായി മാറിയിട്ടുണ്ട്. സാധാരണ ഡിസ്പ്ലേയിൽ നിന്ന് വ്യത്യസ്ഥമാണ് ഈ അഡാപ്റ്റീവ് ഡിസ്പ്ലേ.
ഇവ കയ്യിൽ ചുറ്റുന്നതോടെ ഒരു വാച്ചിന് സമാനമായ രീതിയിലാണ് പ്രവർത്തിക്കുക. ഫ്ലെക്സിബിൾ ആയതിനാൽ പലവിധത്തിൽ വളച്ച് നിവർത്താൻ കഴിയുമെന്നതാണ് മറ്റൊരു പ്രത്യേകത. അതേസമയം, ഈ സവിശേഷതകൾ ഉള്ള ബെൻഡബിൾ സ്മാർട്ട്ഫോൺ എപ്പോൾ പുറത്തിറക്കുമെന്നത് സംബന്ധിച്ചുള്ള വിവരങ്ങൾ നിലവിൽ ലഭ്യമല്ല.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം