ദൈനംദിനം ജീവിതത്തിന്റെ എല്ലാ മേഖലകളിലും ശക്തമായ സ്വാധീനമാണ് ടെക്നോളജിക്ക് ഉള്ളത്. അതുകൊണ്ടുതന്നെ അനുദിനം മാറ്റങ്ങൾ പ്രകടമാകുന്ന മേഖല കൂടിയാണ് ടെക്നോളജി. ഇപ്പോഴിതാ വാഹനങ്ങൾ തമ്മിലുള്ള കൂട്ടിയിടി ഒഴിവാക്കാൻ പുതിയ സാങ്കേതികവിദ്യ വികസിപ്പിച്ചിരിക്കുകയാണ് നോക്കിയ. പെട്ടെന്നുണ്ടാകുന്ന വാഹനാപകടങ്ങൾ ഒഴിവാക്കാൻ നോക്കിയയുടെ പുതിയ കണ്ടെത്തലിന് കഴിയുമെന്നാണ് വിലയിരുത്തൽ.
മനുഷ്യ ശരീരത്തിലെ ആറ് ഇന്ദ്രിയങ്ങൾക്ക് സമമായ രീതിയിൽ പ്രവർത്തിക്കാൻ കഴിയുന്ന 6ജി റേഡിയോ ഉപകരണങ്ങളാണ് നോക്കിയ അവതരിപ്പിച്ചിരിക്കുന്നത്. ട്രാൻസ്മിറ്റർ, റിസീവർ എന്നിവ ചേർന്ന ഉപകരണത്തിലൂടെ നെറ്റ്‌വർക്കിനെ സെൻസറുകളാക്കി മാറ്റുന്ന പ്രവർത്തനമാണ് റേഡിയോ ചെയ്യുന്നത്. ഇതിലൂടെ വസ്തുക്കളുടെ അകലവും സ്ഥാനവും വേഗവും തിരിച്ചറിയാൻ കഴിയും. ഈ വിവരങ്ങളെല്ലാം ഒരുമിച്ച് ലഭിക്കുന്നതോടെ അടിയന്തര ഘട്ടങ്ങളിൽ കൃത്യമായ നടപടിയെടുക്കാൻ ഈ ഉപകരണം സഹായിക്കുന്നതാണ്.
ലോകം 6ജി കണക്ടിവിറ്റിയിലേക്ക് ചുവടുകൾ ശക്തമാക്കിയതോടെയാണ് 6ജി സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള പുതിയ കണ്ടെത്തലിന് നോക്കിയ തുടക്കമിട്ടത്. വാഹനങ്ങളിൽ 6ജി സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ഉപകരണങ്ങൾ ഘടിപ്പിക്കുന്നതോടെ, കൂട്ടിയിടി ഉൾപ്പെടെയുള്ള അപകടങ്ങൾ മുൻകൂട്ടി മനസിലാക്കി ഓട്ടോമാറ്റിക്കായി ബ്രേക്ക് ചെയ്യാൻ കഴിയും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം