കൊച്ചി: കളമശ്ശേരി സ്‌ഫോടനം സംബന്ധിച്ച് വിവരങ്ങൾക്കായി മുഖ്യമന്ത്രിയുമായി ഫോണിൽ സംസാരിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ . എൻ.ഐ.എ, എൻ.എസ്.ജി അടക്കമുള്ള കേന്ദ്ര ഏജൻസികൾ കളമശ്ശേരിയിൽ എത്തിയിട്ടുണ്ട്. എൻ.ഐ.എ സംഘം ഓഡിറ്റോറിയിൽ പരിശോധന നടത്തിക്കൊണ്ടിരിക്കുകയാണ്. ഹാൾ മുഴുവൻ പൊലീസ് സീൽ ചെയ്തിട്ടുണ്ട്.
രാവിലെ 9.45നാണ് കളമശ്ശേരിയിലെ സംറ ഓഡിറ്റോറിയത്തിൽ സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തിൽ ഒരാൾ മരിക്കുകയും 36 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. 10 പേർക്കാണ് പൊള്ളലേറ്റത്. ദൗർഭാഗ്യകരമായ സംഭവമാണ് കളമശ്ശേരിയിൽ ഉണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അന്വേഷണം പുരോഗമിക്കുകയാണെന്നും അതിന് ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ പറയാനാവൂ എന്നും മുഖ്യമന്ത്രി പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















