
കാസർകോട്: ചിറ്റാരിക്കാലിലെ സ്കൂളിൽ ദലിത് വിദ്യാര്‍ഥിയുടെ മുടി പ്രധാനാധ്യാപിക മുറിച്ചതില്‍ ബാലാവകാശ കമ്മിഷന്‍ കേസെടുത്തു. സംഭവത്തില്‍ ചിറ്റാരിക്കല്‍ എസ്.എച്ച്.ഒ, കാസര്‍കോട് ഡി.ഡി.ഇ എന്നിവരോടും റിപ്പോര്‍ട്ട് തേടി. പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതിന് പിന്നാലെ കോട്ടമല എംജിഎം യുപിസ്കൂള്‍ പ്രധാനാധ്യാപിക ഷേര്‍ളി ജോസഫ് ഒളിവിൽ പോയിരുന്നു.
read more സംസ്ഥാനത്ത് ഇന്നും മഴ കനക്കും! 8 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു
കാസർകോട് സ്പെഷൽ മൊബൈൽ സ്ക്വാഡ് ഡിവൈഎസ്പി എ.സതീഷ്കുമാറിനാണ് കേസിന്റെ അന്വേഷണ ചുമതല. കഴിഞ്ഞ 19 നായിരുന്നു കേസിനാസ്പദമായ സംഭവം. മുടി വെട്ടിയില്ലെന്ന കാരണം പറഞ്ഞ് അഞ്ചാം ക്ലാസുകാരനെ സ്കൂൾ അസംബ്ലിക്കിടെ സ്റ്റാഫ് മുറിയുടെ സമീപത്തേക്ക് കൊണ്ടു പോയി പ്രധാനാധ്യാപിക കത്രിക ഉപയോഗിച്ച് ബലമായി മുടി മുറിച്ചെന്നാണ് പരാതി. സംഭവത്തിൽ മന്ത്രി കെ രാധാകൃഷ്ണനും റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















