പൈപ്പ് വെളളത്തിന് രുചിവ്യത്യാസമോ നിറവ്യത്യാസമോ അനുഭവപ്പെടുന്നുവെങ്കില്‍ അത് അവഗണിക്കരുത്. പ്രശ്നം ഗുരുതരമാകാന്‍ നാളേറെ വേണ്ട! വാട്ടര്‍ടാങ്ക് പരിശോധിക്കണം. ചെളിയും മറ്റു മാലിന്യങ്ങളും അടിയാനുളള സാധ്യതയുണ്ട്. ഇടയ്ക്കിടെ ടാങ്ക് കഴുകി വൃത്തിയാക്കാന്‍ ശ്രദ്ധിക്കുക.
ടാങ്കില്‍ പ്രശ്നങ്ങളില്ലെങ്കില്‍ കിണര്‍ പരിശോധിക്കുക. വളര്‍ത്തുമൃഗങ്ങളോ പക്ഷികളോ കിണറ്റില്‍ അകപ്പെട്ടു ചീയാനുളള സാധ്യതയുണ്ട്. കിണര്‍ തേകിവൃത്തിയാക്കിയ ശേഷം ഊറിക്കൂടുന്ന വെളളത്തില്‍ പൊട്ടാസ്യം പെര്‍മാംഗനേറ്റ് ലായനിയാക്കി നേര്‍പ്പിച്ചു ചേര്‍ക്കാം. ഇക്കാര്യത്തില്‍ പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദേശം തേടുക. കിണര്‍ തേകി വൃത്തിയാക്കിയശേഷം വെളളം ശുദ്ധമാകുന്നതിനു കരിയും ഉപ്പും ചേര്‍ത്ത മിശ്രിതം കിണറിന്‍റെ അടിത്തിലിടുന്ന രീതി പഴമക്കാര്‍ സ്വീകരിച്ചിരുന്നു. പൈപ്പ് വെള്ളം ഉപയോഗിക്കുമ്പോള്‍ ക്ലോറിനേറ്റ് ചെയ്ത ജലം പുര്‍ണമായും സുരക്ഷിതമെന്നു കരുതരുത്. കാലപ്പഴക്കം ചെന്ന ജലവിതരണ പൈപ്പുകളിലും മറ്റു പംബിംഗ് വസ്തുക്കളിലും നിന്നു കുടിവെളളത്തില്‍ ലെഡ് കലരുനുള്ളസാധ്യതയുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















