
നമ്മുടെ കറികളിലെ ഒഴിച്ചു കൂടാനാവാത്ത ഒരു ഘടകമാണ് കരിവേപ്പില. വിവിധ രോഗങ്ങള്‍ക്ക് ഒറ്റമൂലിയായി ഉപയോഗിക്കാവുന്ന ഒരു ഉത്തമ ഔഷധ൦ കൂടിയാണ് കരിവേപ്പില. കറിവേപ്പിലയുടെ ഗുണങ്ങൾ അറിഞ്ഞാലോ….
- കരിവേപ്പിലയും മഞ്ഞളും കൂടി അരച്ച് ഒരു മാസം പതിവായി കഴിച്ചാല്‍ അലര്‍ജി ശമിക്കാന്‍ നല്ലതാണ്.
- കരിവേപ്പിലയുടെ കുരുന്നില ദിവസം പത്തെണ്ണം വീതം ചവച്ചു കഴിച്ചാല്‍ വയറുകടി കുറയും.
- ഇറച്ചി കഴിച്ചുണ്ടാവുന്ന ദഹനക്കുറവിന് ഇഞ്ചിയും കരിവേപ്പിലയും അരച്ച് മോരില്‍ കലര്‍ത്തി കഴിച്ചാല്‍ മതി.
- കരിവേപ്പില വെന്ത വെള്ളം കുടിച്ചാല്‍ ഉദര രോഗങ്ങള്‍ക്ക് ശമനം ലഭിക്കും.
- കാലുകള്‍ വിണ്ടുകീറുന്നതിന് കരിവേപ്പിലയും മഞ്ഞളും തൈരില്‍ അരച്ച് കുഴമ്പാക്കി രാത്രി ഉറങ്ങുന്നതിന് മുമ്പ് പുരട്ടിയാല്‍ മതി.
- കരിവേപ്പിലക്കുരു ചെറുനാരങ്ങാനീരില്‍ അരച്ച് തലയില്‍ തേച്ച് അരമണിക്കൂറിന് ശേഷം കുളിക്കുന്നത് പതിവാക്കിയാല്‍ പേന്‍, താരന്‍, എന്നിവ നിശേഷം ഇല്ലാതാവും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















