മുഴുവൻ സമയ സിസിടിവി നിരീക്ഷണം ഉറപ്പുവരുത്തുമ്പോഴും, അവ റെക്കോർഡ് ചെയ്യുമ്പോഴും നേരിടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് ആവശ്യമായ സ്റ്റോറേജ് ഇല്ലാത്തത്. ഉപഭോക്താക്കൾ നേരിടുന്ന ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരവുമായി ഇത്തവണ വിപണിയിൽ എത്തിയിരിക്കുകയാണ് വെസ്റ്റേൺ ഡിജിറ്റൽ. സ്റ്റോറേജ് ആവശ്യങ്ങൾ നിറവേറ്റാൻ പർപ്പിൾ മൈക്രോ എസ്ഡി കാർഡും, സർവലൻസ് ഹാർഡ് ഡിസ്ക് ഡ്രൈവുകളുമാണ് (എച്ച്ഡിഡി) ഇത്തവണ വിപണിയിൽ എത്തിച്ചിരിക്കുന്നത്. സാധാരണയുള്ള എച്ച്ഡിഡികളെ അപേക്ഷിച്ച് നിരവധി അധിക ഫീച്ചറുകളാണ് ഇവയിൽ ഉൾകൊള്ളിച്ചിരിക്കുന്നത്. സെൻട്രൽ സ്റ്റോറേജ് സൗകര്യവുമായി ബന്ധപ്പെട്ട് 22ടിബി മോഡൽ അടക്കമുള്ള ഫീച്ചറുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്.
24 മണിക്കൂർ മൾട്ടി സ്ട്രീം, മൾട്ടി ക്യാമറ ഉപയോഗം തുടങ്ങിയവയും ഇതിലൂടെ സാധ്യമാകുന്നതാണ്. സർവലൻസ് എച്ച്ഡിയുമായുള്ള സെൻട്രൽ സ്റ്റോറേജിന് പുറമേ, ക്യാമറ സ്റ്റോറേജിനായും ഇവ പരിഗണിക്കാവുന്നതാണ്. ഇതിനോടൊപ്പം ക്യാമറകളിലും നെറ്റ്‌വർക്ക് വീഡിയോ റെക്കോർഡുകളിലും ലോക്കൽ സ്റ്റോറേജ് ഇവ ലഭ്യമാക്കും. നിലവിൽ, സിസിടിവി വിപണി ഗണ്യമായ വളർച്ച കൈവരിച്ച സാഹചര്യത്തിലാണ് കൂടുതൽ കാര്യക്ഷമമായ സ്റ്റോറേജ് ഉൽപ്പന്നങ്ങൾ വിപണിയിൽ എത്തിക്കുക എന്ന തീരുമാനത്തിലേക്ക് കമ്പനി എത്തിയത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം