തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് റെക്കോർഡ് ഭേദിച്ച് സ്വർണവില കുതിച്ചുയർന്നു. ഒരു പവൻ സ്വർണത്തിന് ഇന്ന് ഒറ്റയടിക്ക് 480 രൂപയാണ് ഉയർന്നത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 45,920 രൂപയായി. ഒരു ഗ്രാം സ്വർണത്തിന് 60 രൂപ വർദ്ധിച്ച് 5,740 രൂപ നിരക്കിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്.
ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന നിരക്കിലാണ് ഇന്ന് സ്വർണവില ഉള്ളത്. ഇന്നലെ സ്വർണവിലയിൽ മാറ്റങ്ങൾ രേഖപ്പെടുത്തിയിരുന്നില്ല. ഒരു പവൻ സ്വർണത്തിന് 45,440 രൂപയും, ഗ്രാമിന് 5,680 രൂപയുമായിരുന്നു ഇന്നലെയുളള നിരക്ക്.
ആഗോള വിപണിയിൽ നിർണായക നിലവാരമായ 2,000 ഡോളർ മറികടന്നാണ് സ്വർണവില കുതിക്കുന്നത്. ട്രോയ് ഔൺസിന് 21.86 ഡോളർ ഉയർന്ന് 2,006.33 ഡോളർ എന്നതാണ് ഇപ്പോഴുള്ള നിലവാരം. ആഗോള തലത്തിൽ സ്വർണവില ഇത്തരത്തിൽ ഉയർന്നു നിന്നാൽ, വരും ദിവസങ്ങളിലും വർദ്ധനവ് പ്രതീക്ഷിക്കാവുന്നതാണ്. അന്താരാഷ്ട്ര വിപണിയിൽ ഇസ്രായേൽ-ഹമാസ് യുദ്ധ പ്രതിസന്ധി നിലനിൽക്കുന്നതിനെ തുടർന്നാണ് സ്വർണവില കത്തിക്കയറുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം