തമിഴ് സിനിമയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന കളക്ഷന്‍ സ്വന്തമാക്കുന്ന ചിത്രം എന്ന നേട്ടം ഇനി വിജയ്-ലോകേഷ് കനഗരാജ് ചിത്രം ലിയോക്ക്. നിര്‍മാതാക്കളായ സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോസ് ഔദ്യോഗിക സോഷ്യല്‍ മീഡിയാ അക്കൗണ്ടിലൂടെ അറിയിച്ചതാണ് ഇക്കാര്യം. പുതിയ റെക്കോര്‍ഡുകള്‍ തിരുത്തിക്കുറിച്ച് തിയേറ്ററുകളില്‍ കുതിക്കുകയാണ് ലിയോ.
റിലീസ് ചെയ്ത് ആഗോളതലത്തില്‍ ഏഴുദിവസം കൊണ്ട് 461 കോടി രൂപയാണ് ലിയോ നേടിയത്. അഞ്ഞൂറ് കോടി തിയേറ്റര്‍ കളക്ഷന്‍ എന്ന നേട്ടമാണ് ഇനി ലിയോക്ക് മുന്നിലുള്ളത്. ഏഴാം ദിവസം 266 കോടി രൂപയാണ് ലിയോ ഇന്ത്യയില്‍ നിന്നുമാത്രം നേടിയത്. ബാഡാസ് മാ എന്ന ഗാനത്തിലെ വരികള്‍ കുറിച്ചുകൊണ്ടാണ് സ്വപ്ന നേട്ടത്തേക്കുറിച്ച് നിര്‍മാതാക്കള്‍ ട്വീറ്റ് ചെയ്തത്. പുതിയ പോസ്റ്ററും ഇതിനൊപ്പം അവര്‍ പുറത്തിറക്കി.
വിജയ്‌യുടെയേും ലോകേഷ് കനഗരാജിന്റെയും കരിയറില്‍ ഏറ്റവും കൂടുതല്‍ തിയേറ്റര്‍ കളക്ഷന്‍ ലഭിക്കുന്ന ചിത്രംകൂടിയാണ് ലിയോ. പ്രീ റിലീസ് ബുക്കിങ്ങിലൂടെ തന്നെ ചിത്രം നൂറുകോടിയിലേറെ കളക്ഷന്‍ സ്വന്തമാക്കിയിരുന്നു. ആഗോളതലത്തില്‍ അഞ്ചുദിവസംകൊണ്ടുതന്നെ ചിത്രം 400 കോടി ക്ലബില്‍ എത്തിയിരുന്നു. മാര്‍ട്ടിന്‍ സ്‌കോര്‍സിയുടെ ഡി കാപ്രിയോ ചിത്രം കില്ലേഴ്‌സ് ഓഫ് ദ ഫ്‌ളവര്‍ മൂണിനെയാണ് ലിയോ ഇതുവഴി മറികടന്നത്.
ലിയോയുടെ റിലീസ് ഒക്‌ടോബര്‍ 19നായിരുന്നു. തൃഷ വിജയ്‌യുടെ നായികയായി 14 വര്‍ഷങ്ങള്‍ കഴിഞ്ഞ് വീണ്ടും എത്തുന്നു എന്ന പ്രത്യേകതയും ലിയോയ്ക്കുണ്ടായിരുന്നു. വിജയ് പാര്‍ഥിപന്‍ എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ എത്തിയിരിക്കുന്നത്. വിജയ്‌യ്ക്കും നായിക തൃഷയ്ക്കും പുറമേ ചിത്രത്തില്‍ അര്‍ജുന്‍, പ്രിയ ആനന്ദ്, സാന്‍ഡി മാസ്റ്റര്‍, മനോബാല, മാത്യു, മന്‍സൂര്‍ അലി ഖാന്‍, ബാബു ആന്റണി, അഭിരാമി വെങ്കടാചലം, ഇയ, വാസന്തി, മായ എസ കൃഷ്ണന്‍, ശാന്തി മായാദാവേി, മഡോണ സെബാസ്റ്റ്യന്‍, അനുരാഗ് കശ്യപ്, സച്ചിന്‍ മണി, കിരണ്‍ റാത്തോഡ് എന്നിവരും വേഷമിടുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം