ഇന്ദ്രന്‍സ് നായകനായ് അശോക് ആര്‍ കലിത്ത സംവിധാനം ചെയ്യുന്ന വേലുക്കാക്ക ഒപ്പ് കാ നവംബറില്‍ പ്രദര്‍ശനത്തിനെത്തും. കൂലിവേല ചെയ്ത് ജീവിതം മുന്നോട്ടുകൊണ്ടുപോകുന്ന വേലുക്കാക്ക എന്ന കഥാപാത്രത്തെയാണ് ഇന്ദ്രന്‍സ് അവതരിപ്പിക്കുന്നത്. വാര്‍ധക്യത്തിലെ ഏകാന്തതയും അദ്ദേഹം പറഞ്ഞു വക്കുന്നു.
ഛായാഗ്രഹണം ഷാജി ജേക്കബ് എ കെ ജെ ഫിലിംസിന്റെ ബാനറില്‍ മെര്‍ലിന്‍ കെ സോമന്‍ കുരുവിള, സിബി വര്‍ഗീസ് പുള്ളുരുത്തികരി, ഷാലിന്‍ കുര്യന്‍ ഷിജോ പഴയം പള്ളി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. വേലുക്കാക്ക എന്ന ചിത്രത്തിന്റെ തിരക്കഥ സംഭാഷണം രചിച്ചിരിക്കുന്നത് സത്യന്‍ കോളങ്ങാടാണ്. എഡിറ്റിങ് ആന്റോ നിര്‍വഹിച്ചിരിക്കുന്നു.
രാജസ്ഥാന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍, പാരിസ് ഫിലിം ഫെസ്റ്റിവല്‍, കോസ്‌മോ ഫെസ്റ്റിവല്‍, ബോധന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍, ക്രിംസണ്‍ ഹൊറിസോണ്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍, പ്രാഗ്യു ഫെസ്റ്റിവല്‍, മാഫ്, സ്ലാപ്പ് സിറ്റി, ലിഫ്റ്റ് ഓഫ് ഓണ്‍ലൈന്‍ സീസണ്‍, നവധാ ഫിലിം ഫെസ്റ്റിവല്‍, ബോളിവുഡ് ഇന്റര്‍നാഷ്ണല്‍ ഫിലിം ഫെസ്റ്റിവല്‍ തുടങ്ങിവയിലും ഈ ചിത്രം പുരസ്‌കാരങ്ങള്‍ നേടി.
ഇന്ദ്രന്‍സ്, ഉമ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഡിവൈഎസ്പി മധു ബാബു, കൂടാതെ ഷെബിന്‍ ബേബി, വിസ്മയ, പാഷാണം ഷാജി, നസീര്‍ സംക്രാന്തി, സത്യന്‍ കോളങ്ങാട്, മാസ്റ്റര്‍ അര്‍ണവ് ബിജു വയനാട്, ബിന്ദു കൃഷ്ണ, ബേബി ആദ്യ രാജീവ്, അരം ജോമോന്‍, വേണു, അലന്‍ ജോണ്‍, ശ്യാം, സന്ദീപ്, സലീഷ് വയനാട്, സന്തോഷ് വെഞ്ഞാറമൂട്, റെനില്‍ ഗൗതം, രമേഷ്, മായ, ബിന്ദു, രവീന്ദ്രന്‍ മേലുകാവ് തുടങ്ങിയവര്‍ അണിനിരക്കുന്നു.
മുരളി ദേവ്, ശ്രീനിവാസന്‍ മേമ്മുറി എന്നിവര്‍ ചേര്‍ന്ന് എഴുതിയ ഗാനങ്ങള്‍ക്ക് യൂനസിയോ,റിനില്‍ ഗൗതം, എന്നിവര്‍ ചേര്‍ന്ന് സംഗീതം നിര്‍വഹിച്ചിരിക്കുന്നു. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ പോള്‍ കെ സോമന്‍ കുരുവിള. ക്രിയേറ്റീവ് കോണ്‍ട്രിബ്യൂഷന്‍ ദിലീപ് കുറ്റിച്ചിറ. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ശ്രീകുമാര്‍ വള്ളംകുളം. അസോസിയേറ്റ് ഡയറക്ടര്‍ വിനയ് ബി ഗീവര്‍ഗീസ്.പ്രൊഡക്ഷന്‍ ഡിസൈനര്‍ പ്രകാശ് തിരുവല്ല. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ചെന്താമരാക്ഷന്‍. കലാസംവിധാനം സന്തോഷ് വെഞ്ഞാറമൂട്. മേക്കപ്പ് അഭിലാഷ് വലിയകുന്ന്.വസ്ത്രാലങ്കാരം ഉണ്ണി കോട്ടക്കാട്. സ്റ്റില്‍സ് രാംദാസ് മത്തൂര്‍. ഡിസൈന്‍സ് സജീഷ് എം ഡിസൈന്‍സ്.സ്റ്റുഡിയോ കെ സ്റ്റുഡിയോസ് തമ്മനം. പി ആര്‍ ഒ എം കെ ഷെജിന്‍.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം