കോട്ടയം നസീറും ജോസ്‌കുട്ടി ജേക്കബും പ്രധാനവേഷങ്ങളിലെത്തുന്ന ‘റാണി ചിത്തിര മാര്‍ത്താണ്ഡ’ നാളെ തീയേറ്ററുകളില്‍. ഫാമിലി കോമഡി ജോണറില്‍ ചിത്രം എത്തുന്നത്. കീര്‍ത്തന ശ്രീകുമാറാണ് നായികയായെത്തുന്നത്. വണ്‍സ് അപ്പോണ്‍ എ ടൈം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പിങ്കു പീറ്റര്‍ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം മെഡിക്കല്‍ ഷോപ്പ് നടത്തിപ്പുകാരായ ഒരച്ഛന്റേയും മകന്റേയും ജീവിതത്തില്‍ അപ്രതീക്ഷിതമായി കടന്നുവരുന്ന സംഭവബഹുലമായ മുഹൂര്‍ത്തങ്ങളുടെ ദൃശ്യാവിഷ്‌കാരമാണ്.
വൈശാഖ് വിജയന്‍, അഭിഷേക് രവീന്ദ്രന്‍, ഷിന്‍സ് ഷാന്‍, കിരണ്‍ പിതാംബരന്‍, അബു വളയംകുളം തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. രണ്ട് തവണ ദേശീയ ചലച്ചിത്ര പുരസ്‌കാരം സ്വന്തമാക്കിയ നിഖില്‍ എസ് പ്രവീണ്‍ ആണ് സിനിമയുടെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. 2015 ലും 2022 ലും മികച്ച ന്യൂ ഏജ് ആല്‍ബത്തിനുള്ള ഗ്രാമി അവാര്‍ഡുകള്‍ സ്വന്തമാക്കിയ ടീമിലെ കണ്ടക്ടര്‍, സ്ട്രിംഗ് അറേഞ്ചര്‍, സോളോ വയലിനിസ്റ്റ്, കോറല്‍ അറേഞ്ചര്‍ ആയിരുന്ന മനോജ് ജോര്‍ജ്ജാണ് സിനിമയുടെ സംഗീതമൊരുക്കിയിരിക്കുന്നത്. ചീഫ് അസോ.ഡയറക്ടര്‍ അനൂപ് കെ.എസ് ആണ്.
എഡിറ്റര്‍: ജോണ്‍കുട്ടി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ബിജു തോമസ്, മേക്കപ്പ്: റോണക്‌സ് സേവ്യര്‍, കലാസംവിധാനം: ഔസേഫ് ജോണ്‍, കോസ്റ്റ്യൂം: ലേഖ മോഹന്‍, ഗാനരചന: വിനായക് ശശികുമാര്‍, സുഹൈല്‍ കോയ, കോറിയോഗ്രഫി: വിജി സതീഷ്, സൗണ്ട് ഡിസൈന്‍: അരുണ്‍ വര്‍മ എംപിഎസ്ഇ, ഡിഐ കളറിസ്റ്റ്: ആര്‍ മുത്തുരാജ്, അസോ.ഡയറക്ടേഴ്‌സ്: എംഎസ് നിഥിന്‍, നിഖില്‍ രാജ്, അസോ.ക്യാമറ: തന്‍സിന്‍ ബഷീര്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: വിനോദ് വേണുഗോപാല്‍, പ്രൊഡക്ഷന്‍ മാനേജര്‍: ആദര്‍ശ് സുന്ദര്‍, അസി.ഡയറക്ടര്‍: അനന്ദു ഹരി, വിഎഫ്എക്‌സ്: മേരകി, സ്റ്റില്‍സ്: ഷെബീര്‍ ടികെ, ഡിസൈന്‍സ്: യെല്ലോടൂത്ത്, മാര്‍ക്കറ്റിംഗ്: സ്‌നേക്ക്പ്ലാന്റ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം