കൊച്ചി: തിയറ്ററുകളിലുള്ള സിനിമകളെ മോശമാക്കാന്‍ ശ്രമിക്കുന്നുവെന്ന പരാതിയില്‍ ആദ്യ കേസെടുത്തതിന് ഹൈക്കോടതിയോട് നന്ദി പറഞ്ഞ് നിര്‍മാതാക്കള്‍. തോന്നിയത് പോലെ റിവ്യു നടത്തുന്നവര്‍ സിനിമ വ്യവസായത്തെ തകര്‍ക്കുന്നുവെന്ന് നിര്‍മാതാവ് ജി.സുരേഷ് കുമാര്‍ അഭിപ്രായപ്പെട്ടു.
ഭാര്യയുടെ കെട്ടുതാലി പണയം വച്ചുവരെ സിനിമ എടുത്തവര്‍ ഉണ്ട്. എന്ത് തോന്നിവാസവും വിളിച്ചു പറയണമെങ്കില്‍ വേറെ വല്ല പണിക്കും പോയാല്‍ പോരെ എന്നും ജി.സുരേഷ് കുമാര്‍ ചോദിക്കുന്നു. അഭിപ്രായ സ്വാതന്ത്ര്യം എന്നാല്‍ തോന്നിവാസം പറയലാണോ എന്നും സുരേഷ് കുമാര്‍ ചോദിച്ചു.
ഇത്തരത്തില്‍ മോശം റിവ്യു പറയുന്നവരെ ഇനി തീയറ്റര്‍ പരിസരത്ത് കയറ്റില്ലെന്നും പ്രോട്ടോകോള്‍ ഉണ്ടാക്കുമെന്നും നിര്‍മാതാക്കളുടെ സംഘടന അറിയിച്ചു. ഒന്നാം തിയതി സിനിമ സംഘടനകള്‍ സംയുക്ത യോഗം ചേരും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം