ആഗോള വിപണിയിലടക്കം ചുരുങ്ങിയ കാലയളവ് കൊണ്ട് തരംഗമായി മാറിയിരിക്കുകയാണ് ഫോൾഡബിൾ ഹാൻഡ്സെറ്റുകൾ. വൺപ്ലസ് അടക്കമുള്ള മുൻനിര ബ്രാൻഡുകൾ ഫോൾഡബിൾ സ്മാർട്ട്ഫോൺ പുറത്തിറക്കിയതോടെ ഈ മേഖലയിൽ കടുത്ത മത്സരമാണ് നിലനിൽക്കുന്നത്.
ഇപ്പോഴിതാ വമ്പൻ വിലക്കുറവിൽ ഫോൾഡബിൾ സ്മാർട്ട്ഫോൺ ലഭ്യമാക്കിയിരിക്കുകയാണ് മോട്ടറോള. മോട്ടോറോളയുടെ മോട്ടോ razr 40 സീരിയസ് സ്മാർട്ട്ഫോണാണ് ഉപഭോക്താക്കൾക്ക് ഓഫർ വിലയിൽ സ്വന്തമാക്കാൻ കഴിയുക. ബാറ്ററിയിലും ക്യാമറയിലും ഡിസ്പ്ലേയിലുമെല്ലാം കരുത്തുറ്റ ഫീച്ചറുകൾ ഉള്ള മോട്ടോ razr 40 ഫോൾഡബിൾ സ്മാർട്ട്ഫോണിന്റെ ഓഫർ വിലയെക്കുറിച്ച് അറിയാം.
ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിന്റെ ഭാഗമായാണ് ഈ സ്മാർട്ട്ഫോൺ ഓഫർ വിലയിൽ ലഭ്യമാക്കിയിരിക്കുന്നത്. ലോഞ്ച് ചെയ്യുന്ന സമയത്ത് മോട്ടോ razr 40 സ്മാർട്ട്ഫോണിന്റെ വില 59,999 രൂപയായിരുന്നു. എന്നാൽ, ഉപഭോക്താക്കൾക്ക് ഇപ്പോൾ 10,000 രൂപ വിലക്കുറവിലാണ് ഇവ വാങ്ങാനാവുക.
ഇതോടെ, 49,999 രൂപയ്ക്ക് ഫോൺ പർച്ചേസ് ചെയ്യാവുന്നതാണ്. ആമസോൺ നൽകുന്ന ഓഫറിന് പുറമേ, എച്ച്ഡിഎഫ്സി, ബാങ്ക് ഓഫ് ബറോഡ എന്നിവയും പ്രത്യേക ഡിസ്കൗണ്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. എച്ച്ഡിഎഫ്സി ബാങ്കിന്റെ കാർഡുകൾ ഉപയോഗിച്ച് പർച്ചേസ് ചെയ്യുന്നവർക്ക് 4,250 രൂപയുടെ ഇൻസ്റ്റന്റ് ക്യാഷ് ബാക്കാണ് ലഭിക്കുക. ബാങ്ക് ഓഫ് ബറോഡയുടെ കാർഡ് ഉപയോഗിക്കുന്നവർക്ക് 1000 രൂപയുടെ ഇൻസ്റ്റന്റ് കിഴിവും ലഭിക്കും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം