തിരുവനന്തപുരം: യുടിഐ മിഡ്ക്യാപ് ഫണ്ട് കൈകാര്യം ചെയ്യുന്ന ആകെ ആസ്തികള്‍ 8974 കോടി രൂപയുടേതാണെന്ന് സെപ്റ്റംബര്‍ 30-ലെ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. പദ്ധതിയുടെ നിക്ഷേപത്തിന്റെ 85-90 ശതമാനം എപ്പോഴും മിഡ് ക്യാപ്, സ്മോള്‍ ക്യാപ് ഓഹരികളിലായിരിക്കും. സെപ്റ്റംബര്‍ 30-ലെ കണക്കുകള്‍ പ്രകാരം ഫണ്ടിന്റെ 69 ശതമാനം നിക്ഷേപവും മിഡ് ക്യാപ് കമ്പനികളിലാണ്. 18 ശതമാനം സ്മോള്‍ ക്യാപ് കമ്പനികളിലും.