വൺപ്ലസ് ആരാധകരുടെ ദീർഘ നാളായുള്ള കാത്തിരിപ്പുകൾക്കൊടുവിൽ പുതിയൊരു ഹാൻഡ്സെറ്റ് കൂടി വിപണിയിൽ എത്തുന്നു. മിഡ് റേഞ്ച് സെഗ്മെന്റിൽ ഉൾപ്പെടുത്തിയ വൺപ്ലസ് ഏസ് 2 പ്രോ ഹാൻഡ്സെറ്റാണ് പുതുതായി അവതരിപ്പിക്കുന്നത്. സ്റ്റൈലിഷ് ലുക്കും അത്യാകർഷകമായ ഫീച്ചറുകളും ഈ ഹാൻഡ്സെറ്റിൽ പ്രതീക്ഷിക്കാവുന്നതാണ്. നിലവിൽ, ഔദ്യോഗിക ലോഞ്ച് തീയതിയുമായി ബന്ധപ്പെട്ട വിവരങ്ങളും, ഹാൻഡ്സെറ്റിനെ കുറിച്ചുള്ള കൂടുതൽ ഫീച്ചറുകളും കമ്പനി പുറത്തുവിട്ടിട്ടില്ല. എങ്കിലും, പ്രതീക്ഷിക്കാവുന്ന പ്രധാന സവിശേഷതകൾ എന്തൊക്കെയെന്ന് അറിയാം.
6.74 ഇഞ്ച് എച്ച്ഡി അമോലെഡ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകാൻ സാധ്യത. 1240×2772 പിക്സൽ റെസലൂഷനും 120 ഹെർട്സ് റിഫ്രഷ് റേറ്റും പ്രതീക്ഷിക്കാവുന്നതാണ്. ക്വാൽകം സ്നാപ്ഡ്രാഗൺ 8 ജെൻ 2 പ്രോസസറാണ് കരുത്ത് പകരുക. ഫോട്ടോഗ്രാഫി ഇഷ്ടപ്പെടുന്നവർക്കായി ട്രിപ്പിൾ ക്യാമറ സജ്ജീകരണം ഒരുക്കുന്നതാണ്. 50 മെഗാപിക്സൽ, 8 മെഗാപിക്സൽ, 2 മെഗാപിക്സൽ എന്നിങ്ങനെയാണ് ട്രിപ്പിൾ ക്യാമറകൾ. വീഡിയോ കോൾ, സെൽഫി എന്നിവയ്ക്കായി ഫ്രണ്ടിൽ 16 മെഗാപിക്സൽ ക്യാമറയാണ് നൽകുക. ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 5000 എംഎഎച്ച് ബാറ്ററി നൽകിയേക്കും. മിഡ് റേഞ്ച് സെഗ്മെന്റിൽ ഉൾപ്പെടുത്തിയതിനാൽ വൺപ്ലസ് ഏസ് 2 പ്രോ സ്മാർട്ട്ഫോണുകൾക്ക് 34,290 രൂപ മുതൽ വില പ്രതീക്ഷിക്കാവുന്നതാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം