തമിഴ്‌നാട് രാജ്ഭവനിലേക്ക് ബോംബേറ് , പ്രതി പിടിയിൽ

ചെന്നൈ. തമിഴ്‌നാട് രാജ്ഭവനിലേക്ക് ബോംബേറ്. രാജ്ഭവന്റെ മുന്‍വശത്തെ പ്രധാന ഗേറ്റിന് നേരെയാണ് പെട്രോള്‍ ബോംബ് എറിഞ്ഞത്. സംഭവത്തില്‍ കറുക്ക വിനോദ് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ബോംബ് എറിഞ്ഞ ഇയാള്‍ ഗവര്‍ണര്‍ക്കെതിരെ മുദ്രാവാക്യം വിളിച്ചു. നീറ്റ് വിരുദ്ധ ബില്ലില്‍ ഒപ്പിടാത്തതില്‍ വിനോദ് പ്രതിഷേധിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

അണ്ണാ സര്‍വകലാശാല പരിസരത്ത് ഇരുചക്രവാഹനം വച്ച ശേഷം കാല്‍നടയായി രാജ്ഭവനിന്റെ മുന്നിലേക്ക് വന്ന് രണ്ടു പെട്രോള്‍ ബോംബുകള്‍ എറിഞ്ഞു എന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ സുരക്ഷാ ഉദ്യോഗസ്ഥരാണ് യുവാവിനെ പിടികൂടിയത്. ഇയാളുടെ കൈയില്‍ മൂന്ന് പെട്രോള്‍ ബോംബുകള്‍ കൂടി ഉണ്ടായിരുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്. ആ സമയത്ത് ഗവര്‍ണര്‍ ആര്‍ എന്‍ രവിക്കെതിരെ തുടര്‍ച്ചയായി മുദ്രാവാക്യങ്ങള്‍ വിളിച്ചു കൊണ്ടിരുന്നു.നീറ്റ് വിരുദ്ധ ബില്ലില്‍ ഒപ്പിടാത്തതില്‍ പ്രതിഷേധിക്കുന്നു എന്നാണ് യുവാവ് വിളിച്ചു പറഞ്ഞു കൊണ്ടിരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ഭൂമി തര്‍ക്കത്തിന്റെ പേരില്‍ ക്രൂരകൊലപാതകം; ജനക്കൂട്ടം നോക്കിനില്‍ക്കെ യുവാവിനെ ട്രാക്ടര്‍ കയറ്റി കൊന്നു

മുന്‍പ് ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിലേക്കും ഇയാള്‍ ബോംബ് എറിഞ്ഞിട്ടുണ്ട്. ക്രിമിനല്‍ പട്ടികയില്‍ ഉള്‍പ്പെട്ട വ്യക്തിയാണ് ഇയാള്‍. ഇയാള്‍ ഒരാഴ്ച മുന്‍പാണ് ജയില്‍ മോചിതനായതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഡിഎംകെ സര്‍ക്കാരിന്റെ കീഴില്‍ സംസ്ഥാനത്ത് ക്രമസമാധാനനില തകര്‍ന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണിതെന്ന് ബിജെപി ആരോപിച്ചു.