ഭരത്പൂര്‍: ഭൂമി തര്‍ക്കത്തിന്റെ പേരില്‍ രാജസ്ഥാനിലെ ഭരത്പൂരില്‍ ജനക്കൂട്ടം നോക്കിനില്‍ക്കെ യുവാവിനെ ക്രൂരമായി കൊലപ്പെടുത്തി. എട്ടുതവണ ശരീരത്തിലൂടെ ട്രാക്ടര്‍ കയറ്റിയാണ് യുവാവിനെ കൊലപ്പെടുത്തിയത്. 32കാരനായ നിര്‍പത് ഗുജ്ജറാണ് ട്രാക്ടറിനടിയില്‍പ്പെട്ട് ചതരഞ്ഞ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം. പ്രതികളെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു.
ഭരത്പൂരിലെ ബനിയ ഗ്രാമത്തില്‍ ബഹാദുറിന്റെയും അട്ടര്‍ സിങ് ഗുര്‍ജറിന്റെയും കുടുംബങ്ങള്‍ തമ്മില്‍ ഏറെ നാളായി ഭുമി സംബന്ധമായ തര്‍ക്കം നിലനിന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇരുവര്‍ക്കുമെതിരെ പൊലീസ് കേസ് എടുക്കുകയും ചെയ്തിരുന്നു. ഇന്ന്യുവാവിനെ ട്രാക്ടര്‍ കയറ്റി കൊലപ്പെടുത്തുന്നതിന്റെ വീഡിയോയും സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. സംഭവത്തില്‍ കുടുതല്‍ അന്വേഷണം നടക്കുന്നതായി പൊലീസ് പറഞ്ഞു. രാവിലെ ഇരുവിഭാഗങ്ങളും തമ്മില്‍ വീണ്ടും ഇതേ ചൊല്ലി തര്‍ക്കമായി. അതിനിടെയാണ് യുവാവ് ക്രൂരമായി കൊല്ലപ്പെട്ടത്.
രാവിലെ ബഹദൂര്‍ സിങിന്റെ കുടുംബം തര്‍ക്കം നിലനില്‍ക്കുന്ന സ്ഥലത്ത് ട്രാക്ടറുമായി എത്തിയതായി പൊലീസ് പറഞ്ഞു. ഇതറിഞ്ഞ് അട്ടര്‍സിങ് ഗുര്‍ജറിന്റെ വീട്ടുകാരും സ്ഥലത്ത് എത്തി. ബഹദൂര്‍ സിങ്ങിന്റെ നടപടിയില്‍ പ്രതിഷേധിച്ച് അട്ടര്‍ സിങിനൊപ്പം എത്തിയ വന്ന യുവാവ് ട്രാക്ടറിന് മുന്നില്‍ കിടന്നു. തുടര്‍ന്ന് പ്രകോപിതാനയ ബഹദൂര്‍ സിങ് യുവാവിന്റെ മുകളിലൂടെ എട്ട് തവണ ട്രാക്ടര്‍ കയറ്റുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം