ഇസ്ലാമാബാദ്: അഫ്ഗാനിസ്ഥാനെതിരായ തോല്‍വിക്ക് ശേഷം പാകിസ്ഥാന്‍ നായകന്‍ ബാബര്‍ അസം ഡ്രസ്സിങ് റൂമില്‍ വെച്ച് പൊട്ടിക്കരഞ്ഞുവെന്ന് മുന്‍ നായകന്റെ വെളിപ്പെടുത്തല്‍. പാക് മുന്‍ നായകന്‍ മുഹമ്മദ് യൂസഫ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
പാകിസ്ഥാനി ടിവി ഷോയില്‍ സംസാരിക്കുമ്പോഴായിരുന്നു യൂസഫ് ഇക്കാര്യം തുറന്നു പറഞ്ഞത്. ടീമിന്റെ തോല്‍വിക്ക് ശേഷം ബാബര്‍ അസം കരയുന്നത് കേട്ടു. തോല്‍വിയില്‍ ബാബര്‍ അസമിനെ മാത്രം കുറ്റപ്പെടുത്താനാവില്ല. ടീമിന് മൊത്തത്തില്‍ തോല്‍വിയില്‍ ഉത്തരവാദിത്തമുണ്ട്.
മാനേജ്‌മെന്റിനും തോല്‍വിയുടെ ഉത്തരവാദിത്തത്തില്‍ നിന്നും ഒഴിഞ്ഞു മാറാനാകില്ല. ഈ പ്രതിസന്ധി ഘട്ടത്തില്‍ ഞങ്ങളെല്ലാം ബാബറിനൊപ്പമുണ്ട്. രാജ്യം മൊത്തം ബാബറിനൊപ്പമുണ്ടെന്നും മുഹമ്മദ് യൂസഫ് പറഞ്ഞു.
അഫ്ഗാനെതിരായ തോല്‍വി വേദനിപ്പിക്കുന്ന ഒന്നാണെന്നും, ഇതില്‍ നിന്നും ടീം പാഠം പഠിക്കുമെന്നാണ് കരുതുന്നതെന്നും മത്സരശേഷം ബാബര്‍ അസം അഭിപ്രായപ്പെട്ടിരുന്നു. അഫ്ഗാനെതിരായ പരാജയത്തെത്തുടര്‍ന്ന് നിരവധി മുന്‍ താരങ്ങള്‍ ടീമിനെതിരെ രംഗത്തു വന്നിരുന്നു. തോല്‍വിയോടെ ലോകകപ്പില്‍ പാകിസ്ഥാന് സെമിസാധ്യതയും ദുഷ്‌കരമായിട്ടുണ്ട്.
https://www.youtube.com/watch?v=0QDq6iM6oHY
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം