കൊച്ചി: തന്നെ എന്തിന് അറസ്റ്റ് ചെയ്തതെന്ന് അറിയില്ലെന്ന് വിനായകന്. എന്തെങ്കിലും അറിയണമെങ്കില്‍ പോലീസിനോട് നേരിട്ട് ചോദിക്കണമെന്നും വിനായകന് മാധ്യമങ്ങളോട് പ്രതികരിച്ചു. പോലീസ് സ്റ്റേഷനില്‍ മദ്യപിച്ച് ബഹളമുണ്ടാക്കിയെന്നാരോപിച്ച് പോലീസ് വിനായകനെ അറസ്റ്റ് ചെയ്തിരുന്നു.
ജനറല്‍ ആശുപത്രിയിലെ വൈദ്യപരിശോധനയ്ക്ക് ശേഷം പൊലീസ് സ്റ്റേഷനിലേക്ക് തിരിച്ചു കൊണ്ടുപോകുന്നതിനിടെയണ് വിനായകൻ മാധ്യമങ്ങളോട് പ്രതികരിച്ചത്. താനൊരു പരാതി കൊടുക്കാൻ പോയതാണെന്നും എന്തിനാണ് അറസ്റ്റ് ചെയ്തതെന്ന് പൊലീസിനോട് ചോദിക്കണമെന്നും വിനായകൻ പറഞ്ഞു.
‘‘സംഭവം എനിക്കറിയില്ല. പുള്ളി എന്നെ പിടിച്ചോണ്ട് വന്നതാണ്. എനിക്കൊന്നും അറിയില്ല. ഞാനൊരു കംപ്ലെയ്ന്റിനു പോയതാ. പുള്ളിയോട് ചോദിക്ക്. എന്നെ ഇവിടെ കൊണ്ടുവന്നതെന്തിനാണെന്ന് പുള്ളിയോട് ചോദിച്ചാൽ മതി. ഞാൻ ആകെ ടയേർഡ് ആണ്. എന്തുവേണമെങ്കിലും പറയാമല്ലോ. ഞാനൊരു പെണ്ണുപിടിയനാണെന്നും പറയാമല്ലോ. ഞാൻ അവിടെയുള്ള പെണ്ണിനെ കേറി പിടിച്ചെന്നും അവർക്ക് പറയാം.’’– വിനായകൻ പറഞ്ഞു.
ഭാര്യയുമായി വഴക്കുണ്ടായതിനെ തുടര്‍ന്ന് വിനായകന് പോലീസിനെ കലൂരിനടുത്തുള്ള തന്റെ ഫ്ലാറ്റിലേക്ക് വിളിച്ച് വരുത്തുകയായിരുന്നു. ഇതിന് മുന്‍പും സമാനമായ സംഭവത്തെ തുടര്‍ന്ന് വിനായകന് പോലീസിനെ ഫ്ലാറ്റിലേക്ക് വരുത്തിയിട്ടുണ്ട്. ഇത്തവണ ഫ്ലാറ്റിലെത്തിയ പോലീസ് ഇരുവരുടെയും മൊഴിയെടുത്തു. എന്നാല്‍ അതില്‍ തൃപ്തനല്ലാതെ വന്നപ്പോള്‍ പോലീസിനെ പിന്തുടര്ന്ന് വിനായകന് സ്റ്റേഷനിലെത്തുകയായിരുന്നു. പോലീസ് സംഘത്തിലെ വനിതാ ഉദ്യോഗസ്ഥ ആരാണെന്നറിയാന്‍ വേണ്ടിയാണ് വിനായകന് ബഹളം വച്ചതെന്ന് പോലീസ് പറയുന്നു. അതോടൊപ്പം സ്റ്റേഷില്‍ വച്ച് പുകവലിച്ചു. അതിന് പോലീസ് നടനെകൊണ്ട് പിഴയടപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് എസ്.ഐയോട് കയര്‍ക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്നാണ് പോലീസ് പറയുന്നത്.
ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് വിനായകനെതിരെ പൊലീസ് ചുമത്തിയിരിക്കുന്നത്. നടൻ മദ്യപിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം